ഗള്‍ഫ് ഇന്ത്യന്‍സ്.കോം
അന്വേഷണം പൂര്‍ത്തിയാവാത്ത കേസ്സുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി വാര്‍ത്തയാവുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് കേരളത്തിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ നിശ്ചയിച്ച മട്ടാണ്. മൊഴികള്‍ വാര്‍ത്തയാവുന്ന ഏര്‍പ്പാട് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞുകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി ഒരാഴ്ച കഴിഞ്ഞെങ്കിലും മാധ്യമങ്ങളില്‍ നിറയുന്ന തലക്കെട്ടുകള്‍ നല്‍കുന്ന സൂചന അതാണ്.
തെളിവു നിയമത്തിലെ 24-ാം വകുപ്പ് എങ്കിലും പത്രാധിപന്മാര്‍ വായിക്കണമെന്നു ബഹുമാനപ്പെട്ട കോടതി പറയുകയുണ്ടായി. പോലീസ് കസ്റ്റഡിയില്‍ വച്ച് നല്‍കുന്ന മൊഴിക്ക് നിയമപരമായ ഒരു സാധുതയും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് 24-ാം വകുപ്പ്. ഭീഷണി, പ്രലോഭനം, വാഗ്ദാനം തുടങ്ങിയ പല സ്വാധീനങ്ങള്‍ക്കും കസ്റ്റഡിയില്‍ ഉള്ള പ്രതി വശംവദനാവുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നിയമപരമായ ഇത്തരം ഒരു പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍ നിയമപരമായ ഒരു വിലയുമില്ലാത്ത മൊഴികളുടെ ബലത്തില്‍ നടക്കുന്ന മാധ്യമ വിചാരണയാണ് ജസ്റ്റിസ് കുഞ്ഞുകൃഷ്ണന്റെ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനം. മൊഴികള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ മാത്രമല്ല അവ പുറത്തുവിടുന്ന അന്വേഷണ ഉദ്യോഗസ്ഥരും തുല്യമായ കുറ്റമാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
തിരുവനന്തപുരത്തെ യുഎഇ-കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരാണ് (അറബി) കടത്തിന്റെ ഉത്തരവാദികള്‍ എന്നു ദേശവാസികളായ പ്രതികള്‍ ഒരേ ഭാഷയില്‍ പറയുന്നതാണ് നയതന്ത്രബന്ധം അട്ടിമറിക്കാനുള്ള ശ്രമത്തിനുള്ള തെളിവായി ലേഖകള്‍ കണ്ടെത്തിയ രഹസ്യം. മൊഴി വാര്‍ത്തകളുടെ അതിപ്രസരത്തിന്റെ ബോറടി ഒഴിവാക്കാന്‍ സംഭ്രമജനകമായ ഇത്തരം ഐറ്റങ്ങളും തീര്‍ച്ചയായും ഉണ്ടാവണം. ഒരേ അച്ചിലുള്ള വാര്‍ത്തകളാണെങ്കിലും ഒരു വെറൈറ്റി ആരാണ് ഇഷ്ടപ്പെടാത്തത്.
.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.