റിയാദ്: പുതുവത്സരം പ്രമാണിച്ച് രാജ്യത്ത് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി. ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ട് ശനി വരെ മൂന്ന് ദിവസത്തേക്ക് റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ നിരോധിച്ചതായി അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകള്‍ നടത്താന്‍ ലൈസന്‍സുള്ള എല്ലാവര്‍ക്കും അതോറിറ്റി ഈ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കാനുമായാണ് നടപടി.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിരോധിച്ച തത്സമയ ഷോകളില്‍ സംഗീതകച്ചേരികള്‍, പാട്ട് ഷോകള്‍, സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോകള്‍ എന്നിവ ഉള്‍പ്പെടുന്നു.റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ ഷോകള്‍ നടത്തുന്നതിന് നല്‍കിയ ലൈസന്‍സുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും അത്തരം ലൈസന്‍സുകള്‍ ഡിസംബര്‍ 30 ന് അവസാനിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിരോധന കാലയളവ് അവസാനിച്ചതിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.