Saudi Arabia

ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കുമുള്ള പുതിയ വ്യവസ്ഥകളുടെ ആദ്യ ഘട്ടം നിലവില്‍വന്നു

 

റിയാദ് : ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കുമുള്ള പുതിയ വ്യവസ്ഥകളുടെ ആദ്യ ഘട്ടം നിലവില്‍വന്നു. മുഴുവന്‍ ജീവനക്കാര്‍ക്കും കാലാവധിയുള്ള ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കല്‍, സ്ഥാപനങ്ങള്‍ക്ക് കാലാവധിയുള്ള ലൈസന്‍സ് ഉണ്ടായിരിക്കല്‍, വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളിലും വില രേഖപ്പെടുത്തല്‍, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നീ വ്യവസ്ഥകള്‍ പാലിക്കല്‍ ഇന്നലെ മുതല്‍ നിര്‍ബന്ധമായി.

രണ്ടാം ഘട്ടം ജൂണ്‍ 29 ന് നിലവില്‍ വരും. ഇ-ബില്ലിംഗ് സംവിധാനം ഉണ്ടായിരിക്കല്‍, നെയിം ബോര്‍ഡുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കല്‍, ഉള്‍വശം കാണുന്ന നിലക്ക് മുന്‍വശം പൂര്‍ണമായും സുതാര്യമായിരിക്കല്‍, ഉള്‍വശം കാണുന്ന നിലക്ക് സുതാര്യമായ, വലിച്ച് തുറക്കുന്ന ഡോര്‍ ഉണ്ടായിരിക്കല്‍, സ്ഥാപനത്തിനകത്ത് മുഴുവന്‍ വെളിച്ചമുണ്ടായിരിക്കല്‍, നിലവും മേല്‍ക്കൂരയും ഭിത്തികളും റാക്കുകളും ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കല്‍ എന്നീ വ്യവസ്ഥകള്‍ പാലിക്കല്‍ രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമാണ്. റെഫ്രിജറേറ്ററുകളും ഫ്രീസറുകളും പരിസരപ്രദേശങ്ങളും വൃത്തിയുള്ളതായിരിക്കല്‍, റാക്കുകള്‍ക്കിടയില്‍ മിനിമം അകലം പാലിക്കല്‍, ശുചീകരണ വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളില്‍നിന്ന് ദൂരെ സൂക്ഷിക്കല്‍, അഗ്‌നിശമന സിലിണ്ടറുകള്‍ ഉണ്ടായിരിക്കല്‍, ഫസ്റ്റ് എയിഡ് ബോക്സ് തൂക്കല്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട വ്യവസ്ഥകളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.