യു.എ.ഇ: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. നൂറുകണക്കിന് യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നടപടിക്രമങ്ങള്‍ സംബന്ധിച്ചു എയര്‍ലൈനുകളും ട്രാവല്‍ ഏജന്റുമാരും വ്യക്തത വരുത്തിയത്.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഇന്ത്യ,പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ – മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് സാധുവായ ഒരു റൗണ്ട് ട്രിപ്പ് ആവശ്യമാണ്.
ചട്ടങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ അവര്‍ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു തന്നെ തിരിച്ചയയ്ക്കും. ബന്ധപ്പെട്ട എയര്‍ലൈനുകളുടെ ചെലവില്‍ ആയിരിക്കും തിരിച്ചയയ്ക്കുക. ദുബായിലേക്ക് പോകുന്ന എല്ലാ വിനോദ, സന്ദര്‍ശക വിസ യാത്രക്കാരും ദുബായില്‍ നിന്ന് തിരിച്ചുള്ള മടക്കടിക്കറ്റും കൈവശം വയ്ക്കണം. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികള്‍ അറിയിച്ചു. യാത്രക്കാരുടെ കൈവശം ഏറ്റവും കുറഞ്ഞത് 2000 ദിര്‍ഹം എങ്കിലും വേണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ നിര്‍ദ്ദേശിക്കുന്നു.
സന്ദര്‍ശന ചട്ടങ്ങള്‍ പാലിക്കാതെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 200 ഓളം ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. പ്രവേശനം നിഷേധിച്ച നൂറുകണക്കിന് യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബായിലെ ഇന്ത്യന്‍, പാകിസ്ഥാന്‍ മിഷന്‍സ് സ്ഥിരീകരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.