ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് ലൈസന്‍സ് – ലീസിങ് സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങളോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പുതിയ നിയമം പ്രഖ്യാപിച്ചു.
ഇതു പ്രകാരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ലൈസന്‍സ് നേടുന്നവര്‍ക്ക് ജെറ്റ് സ്‌കി ഉപയോഗിക്കാം. ജെറ്റ് സ്‌കി ഉപയോഗിക്കുന്നവര്‍ക്കും പ്രത്യേകം ലൈസന്‍സുകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. സ്വന്തമായി വാങ്ങുന്നതിനും വാടകക്ക് നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് നിയമം.
ഇതര എമിറേറ്റുകളില്‍ ലൈസന്‍സുകളുള്ളവര്‍ വാട്ടര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതിന് റാസല്‍ഖൈമയില്‍ പ്രത്യേക പെര്‍മിറ്റ് നേടണം. മത്സരങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ക്കും ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് അനുമതി നേടണം. പുതിയ നിയമം നടപ്പാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടികളെടുക്കുന്നതും റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.