World

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ

 

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തതായി നേപ്പാള്‍ ഊര്‍ജ്ജ മന്ത്രി ബുര്‍സമാന്‍ പുന്‍ അറിയിച്ചു. ഒലിയുടെ തീരുമാനത്തെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തുവെന്ന് വാര്‍ത്താ ഏജന്‍സി എ. എന്‍. ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഓലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താവ് നാരായണകാജി ശ്രേഷ്ഠ പ്രസ്താവന ഇറക്കി. അതേസമയം ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്ററി പാര്‍ട്ടി, കേന്ദ്രകമ്മിറ്റി, പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് എന്‍പിസി കേന്ദ്രകമ്മിറ്റി അംഗം ബിഷ്ണു റിജാല്‍ പറഞ്ഞു. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗണ്‍സില്‍ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.