News

സിപിഎം കലാപം നടത്തുന്നത് അവസാനിപ്പിക്കണം; നെയ്യാറ്റിൻകര സനൽ

 

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.

പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ മനംനൊന്ത് എസ്.അനു എന്ന യുവാവ് ആത്മഹത്യചെയ്ത സംഭവവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണകള്ളക്കടത്തും ഉൾപ്പെടെ മറ്റ് നിരവധി അഴിമതികളിലും പെട്ട് ആടിയുലഞ്ഞ അണികളെ തെരുവിലിറക്കാൻ കിട്ടിയ അവസരമായാണ് കൊലപാതകത്തെ സിപിഎം ഉപയോഗപ്പെടുത്തുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ സമ്പത്തിനുണ്ടായ തോൽവിയെ ഉൾക്കൊള്ളാൻ സിപിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് അടൂർ പ്രകാശ് എം.പിയെ ഈ കേസിൽ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിനു ചുക്കാൻ പിടിക്കുന്നത് മന്ത്രി ഇ.പി.ജയരാജനാണ്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഏറ്റവും ജനകീയനായ ജനപ്രതിനിധിയായി മാറിയ അടൂർ പ്രകാശിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം കോൺഗ്രസ് അനുവദിക്കില്ല.

ഇന്നലെ മരണപ്പെട്ട മിഥിലാജ് 2019 ജൂലൈയിൽ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും മണലുമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന സഞ്ജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഐപിസി 307-ആം നമ്പർ കേസിലെ ഒന്നാംപ്രതിയാണ്. കൂടാതെ കല്ലറ പെട്രോൾപമ്പിൽ വച്ച് കറുപ്പായി ഷറഫ് എന്ന സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാങ്ങോട് പോലീസ്‌സ്റ്റേഷനിൽ കേസുണ്ട്. അതുപോലെ വെമ്പായം പ്രദേശവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക ശ്രമത്തിലും ഒന്നാംപ്രതിയാണ്.

ഇടതു ഭരണത്തിൽ നിരാശപൂണ്ടിരുന്ന ഗുണ്ടകളെ മുഴുവൻ സിപിഎം രംഗത്തിറക്കി കോൺഗ്രസ് ഓഫീസുകളും പാർട്ടി കൊടിമരങ്ങളും ബോർഡുകളും സ്മാരകങ്ങളും വ്യാപകമായി നശിപ്പിക്കുന്നു. ഇതിനെല്ലാം പോലീസ് മൗനാനുവാദം നൽകിയിരിക്കുകയാണ്. വെമ്പായം, കരവാരം വെഞ്ഞാറമൂട്, വട്ടിയൂർക്കാവ്, പേരൂർക്കട, കടകംപള്ളി, കുടപ്പനക്കുന്ന്,വലിയശാല, കാട്ടാക്കട, മുദാക്കൽ, പേട്ട, തോട്ടയ്ക്കാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തു. പാറശാല, ഗൗരീശപട്ടം, പാൽകുളങ്ങര, നെടുമങ്ങാട്, പാപ്പനംകോട് എസ്റ്റേറ്റ് എന്നവിടങ്ങളിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും സ്മാരകങ്ങൾ തകർക്കുകയുണ്ടായി. പിഎസ് സി നിയമനം കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീടിനുനേരെ കല്ലേറ് നടത്തി. ഇവിടെ യൂത്ത് കോൺഗ്രസിന്റെ സമരപന്തൽ അടിച്ചുതകർത്തു.

അക്രമിസംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് തേമ്പാമൂട്ടിൽ നടന്നതെന്ന് സമീപവാസികൾക്കെല്ലാം ബോധ്യമുണ്ട്. പോലീസിനെക്കൊണ്ട് കള്ളക്കഥ മെനയുകയും അതിന് വ്യാപക പ്രചാരണം നടത്തുകയുമാണ് സിപിഎം നേതൃത്വം. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശീലം ഒരുകാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. കൊലപാതകത്തെ സിപിഎം അത്യുത്സാഹത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് അവരുടെ ശരീരഭാഷയിൽ നിന്നും മനസിലാകും. സിപിഎമ്മിന് കോവിഡ് പ്രോട്ടോക്കോളോന്നും ബാധകമല്ലെന്ന് അവർ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കേശവദാസപുരം മോസ്‌ക്ക് ലൈനിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട്‌ ഡി വൈ എഫ് ഐക്കാർക്കു പരുക്കേറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറാവണം. സംസ്ഥാനത്ത് വ്യാപക അക്രമത്തിന്‌ ഉപയോഗിക്കാൻ ബോംബ് നിർമാണത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നും നെയ്യാറ്റിൻകര സനൽ ആരോപിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.