സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.
സെക്രട്ടേറിയറ്റിലെ സെര്‍വര്‍ റൂമും സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. ആദ്യം പൊതുഭരണ വകുപ്പിന്റെ സെര്‍വര്‍ റൂമാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും പിന്നീട് പരിശോധിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂണ്‍ ഒന്ന് മുതല്‍ 2020 ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്കുന്നതിലുള്ള സാങ്കേതിക പ്രശ്നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.