Kerala

മത്സ്യതൊഴിലാളികൾ ദുരിതത്തിൽ: സർക്കാർ അടിയന്തിര സഹായം എത്തിക്കണമെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്‌സ് ഫോറം

 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിൽ ലോക്ഡൗൺ നീട്ടിയതോടൊപ്പം പ്രതികൂല കാലാവസ്ഥ കൂടി ആയപ്പോൾ മത്സ്യബന്ധനത്തിന് പോകാനാകാതെ മീൻപിടിത്ത സമൂഹം ദുരിതത്തിലാണ്. മത്സ്യതൊഴിലാളികൾ, മത്സ്യവിപണന സ്ത്രീകൾ, മത്സ്യ അനുബന്ധ തൊഴിലാളികൾ, തീരദേശത്തെ ചെറുകിട കച്ചവടക്കാർ എന്നിവരൊക്കെ പട്ടിണിയിലാണ്. തീരദേശ മേഖലയിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുവാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റെ് ജാക്‌സൺ പൊള്ളയിൽ എന്നിവർ ആവശ്യപ്പെട്ടു.

കടലോരത്ത് മത്സ്യതൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോൾത്തന്നെ ഉൾനാടൻ ജില്ലകളിൽ ജലപ്രളയപ്രദേശങ്ങളിലേക്ക് സർക്കാരിൻറെ അഭ്യർഥന മാനിച്ച് രക്ഷാപ്രവർത്തനങ്ങൾക്കായി തങ്ങളുടെ വള്ളങ്ങളുമായി പുറപ്പെട്ട കേരളത്തിൻറെ സൈന്യമായ മത്സ്യതൊഴിലാളികളെ ഇത്തരുണത്തിൽ അഭിനന്ദിക്കുന്നു. മത്സ്യതൊഴിലാളികളുടെ ഈ നിറഞ്ഞ മനസ്സിനെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.

മത്സ്യതൊഴിലാളികളായ കേരളത്തിന്റെ സൈന്യത്തിൽ നിന്നും 200 പേരെ സർക്കാർ തെരഞ്ഞെടുത്തുവെങ്കിലും നാളിതുവരെ അവർക്കൊരു സ്ഥിരം നിയമനം നൽകാൻ കഴിയാത്തത് മീൻപിടിത്ത സമൂഹത്തോടുള്ള അവഗണനയായി മാത്രമേ കണക്കാക്കാനാവു. പല തസ്തികകളിലും ധൃതിപിടിച്ച് സ്ഥിരം നിയമനം നടത്തുന്ന സർക്കാർ മത്സ്യതൊഴിലാളികളായ കേരളത്തിൻറെ സൈന്യത്തിന് പ്രത്യേക പരിഗണന നൽകി അവർക്ക് സ്ഥിരം നിയമനം നൽകാൻ തയ്യാറാകണമെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു. കടലിലും കരയിലും ഉൾനാടൻ മേഖലകളിലും ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ദുരന്ത നിവാരണ അതോറിറ്റിക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ടി പീറ്റർ, ജാക്‌സൺ പൊള്ളയിൽ എന്നിവർ പ്രസ്താവിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.