News

സംസ്ഥാനത്തെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ ദേശീയ അവാർഡിന് അർഹരായി

Web Desk

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച വിവിധ അവാർഡുകൾക്ക് കേരളത്തിലെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായി. പൊതു വിഭാഗത്തിലെ മികച്ച പ്രകടത്തിനായി നൽകുന്ന ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിനാണ് ആറു തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായത്. ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തിൽ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും കൊല്ലം ജില്ലയിലെ മുഖത്തലയുമാണ് അർഹരായത്. ഗ്രാമപഞ്ചായത്തുകളിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി മലപ്പുറം ജില്ലയിലെ മറാഞ്ചേരി എന്നിവയാണ് അവാർഡ് നേടിയത്. സേവന മേഖലയിലും പൊതു ആസ്തികളുടെ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ അവാർഡ് നൽകുന്നത്.

സാമൂഹിക സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കാണ് നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്കാർ നൽകുന്നത്. മലപ്പുറം ജില്ലയിലെ മറാഞ്ചേരി പഞ്ചായത്താണ് ഈ അവാർഡ് കരസ്ഥമാക്കിയത്. ദീൻദയാൽ സശാക്തീകരൺ പുരസ്കാരവും ഈ പഞ്ചായത്ത് നേടി. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡിന് കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തും ഗ്രാമപഞ്ചായത്ത് ഡവലപ്പ്മെന്‍റ് പ്ലാൻ അവാർഡിന് കണ്ണൂർ ജില്ലയിലെ തന്നെ പായം ഗ്രാമപഞ്ചായത്തും അർഹരായി. അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി എ സി മൊയ്തീൻ അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഈ പുരസ്ക്കാര ലബ്ധി ആവേശം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.