Gulf

നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി വാഗ്ദാനം -തട്ടിപ്പെന്ന് അധികൃതര്‍

കോവിഡ് കാലത്ത് ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാലാണ് പുതിയ റിക്രൂട്ട്‌മെന്റെന്ന് കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം

ബുദാബി : സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ആംബുലന്‍സ് സര്‍വ്വീസിലേക്ക് പുതിയ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി കാണിച്ചുള്ള സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കോവിഡ് കാലത്ത് അധിക സ്റ്റാഫ് ആവശ്യമുണ്ടെന്നും ഹൈസ്‌കൂള്‍ വരെ പഠിച്ചവര്‍ക്ക് പ്രത്യേക പരിചയമില്ലാതെ തന്നെ പ്രതിമാസം 4500 ദിര്‍ഹം (90,000 രൂപ) ശമ്പലം ലഭിക്കുമെന്നും കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നത്.

യുഎഇ പൗരന്‍മാരായ ബിരുദധാരികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ജോലിക്കെടുക്കുക. ഹൈസ്‌കൂള്‍ വരെ പഠിച്ചവരെ ജോലിക്കെടുക്കുമെന്ന് കാണിച്ചുള്ള പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വ്യാജമാണ്.

പാരാമെഡിക്കല്‍ ജോലികള്‍ക്ക് പ്രത്യേക പരിശീലനവും വിദ്യാഭ്യാസ യോഗ്യതയും ആവശ്യമാണ്. നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യതയും പരിചയവും ആവശ്യമാണ്.

ഇതിനായി പാരാമെഡികല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമായി കരാറുണ്ട്. ഈ കോഴ്‌സുകളില്‍ നിന്ന് ബിരുദം നേടിയവരെ മാത്രമെ ജോലിക്ക് നിയമിക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രവാസികളായ നഴ്‌സിംഗ് സ്റ്റാഫുകളെ ഇത്തരത്തില്‍ നിയമിക്കുന്നതായും പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലരും ഇവരുടെ തട്ടിപ്പിന് ഇരയാകുന്നുമുണ്ട്. വ്യാജ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളായും സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തി നിജസ്ഥിതി മനസ്സിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.