യു.എ.ഇ: ബഹിരാകാശത്ത് സുരക്ഷിതവും സമാധാനപരവുമായ സഹകരണത്തിനായി യുഎഇ ബഹിരാകാശ ഏജന്‍സിയും യു.എസ് ഉള്‍പ്പെടെ മറ്റു ഏഴു രാജ്യങ്ങളും ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു. 2024ല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോബോര്‍ട്ടുകളെയും മനുഷ്യനെയും ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കുന്ന പദ്ധതിയില്‍ മറ്റു രാജ്യങ്ങള്‍ക്കും പങ്കാളികളാകാം.
ചന്ദ്രനില്‍ യുഎഇയും എത്തുന്ന ദിവസം ആസന്നമായെന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അഭിപ്രായപ്പെട്ടു. ആര്‍ടെമിസ് കരാര്‍ ഒപ്പിടുന്നതിനിടെയാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്‌റ്റൈന്‍ ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ പര്യവേക്ഷണം ചെയ്യാനുള്ള യുഎഇയുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രതിബദ്ധതയെയും ബ്രിഡെന്‍സ്റ്റെന്‍ പ്രശംസിച്ചു. ‘ആര്‍ടെമിസ് പദ്ധതിയുടെ ഭാഗമായി നാസ ചന്ദ്രനിലേക്ക് പോവാനിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ട് എന്നു പറഞ്ഞ ആദ്യത്തെ രാജ്യമാണ് യുഎഇ. ഒരു ദിവസം യുഎഇ പൗരന്‍ ചന്ദ്രന്റെ ഉപരിതലത്തിലെത്തും’-അദ്ദേഹം പറഞ്ഞു.
ചന്ദ്ര പര്യവേഷണത്തില്‍ എല്ലാവരെയും ഒരു പോലെ പങ്കാളികളാക്കുകയും ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയാണ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ഉള്‍പ്പെടെ ഓസ്‌ട്രേലിയ,കാനഡ,ജപ്പാന്‍,ലക്‌സംബര്‍ഗ്,ഇറ്റലി,യുണൈറ്റഡ് കിംഗ്ഡം, എന്നീ രാജ്യങ്ങളാണ് യു.എ.ഇ ക്കൊപ്പം കരാറില്‍ ഒപ്പുവെച്ചത്. യുഎഇയിലെ ബഹിരാകാശ യാത്രികരായ ഹസ്സ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നയാദി എന്നിവര്‍ ഇപ്പോള്‍ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കായി പരിശീലനത്തിലാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.