ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗത്തിൻ്റെ ഉന്നതതല വിഭാഗത്തിൽ 2020 ജൂലൈ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോർവേ പ്രധാനമന്ത്രിക്കും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക.
സർക്കാർ, സ്വകാര്യമേഖല, സിവിൽ സൊസൈറ്റി, അക്കാദമിക മേഖലകളിൽ നിന്നുള്ള വിവിധ ഉന്നതതല പ്രതിനിധികളെയാണ് വാർഷിക സമ്മേളത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ” കൊവിഡ്-19 ന് ശേഷമുള്ള ബഹുസ്വരത: 75-ാം വാർഷികത്തിൽ നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം ” എന്നതാണ് സമ്മേളന വിഷയം. മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പരിതസ്ഥിതിക്കും കൊവിഡ്-19 മഹാമാരിക്കും എതിരായി സംഘടിപ്പിക്കുന്ന സമ്മേളനം ബഹുസ്വരതാവാദത്തിൻ്റെ ഗതി രൂപപ്പെടുത്തുന്ന നിർണായക ശക്തികളെ കേന്ദ്രീകരിക്കുകയും ശക്തമായ നേതൃത്വം, ഫലപ്രദമായ അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പങ്കാളിത്തത്തിന്റെ വിശാലത, ആഗോള പ്രാധാന്യത്തെ വർദ്ധിപ്പിക്കുക എന്നിവയിലൂടെ ആഗോള അജണ്ടക്കുള്ള വഴികൾ ആരായുകയും ചെയ്യും.
2021-22 കാലഘട്ടത്തിൽ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗമായി ജൂൺ 17ന് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ശേഷം വിശാല യുഎൻ സമ്മേളത്തെ അഭിസംബോധന ചെയ്യുന്നതിനു ലഭിച്ച ആദ്യ അവസരമാണിത്. യുഎൻ സ്ഥാപിതമായതിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഇക്കോസോക്കിന്റെ ഉന്നതതല സമ്മേളന വിഷയം, കോവിഡ് -19 ന് ശേഷമുള്ള ലോകത്ത് ‘പരിഷ്കരിച്ച ബഹുസ്വരതാവാദത്തിനു വേണ്ടി ഞങ്ങൾ നിലകൊള്ളുന്നു ‘ എന്ന ഇന്ത്യയുടെ സുരക്ഷാ കൗൺസിൽ മുൻഗണനയുമായി ചേർന്നു പോകുന്നതാണ്. അതിൽ ഇക്കോസോക്കിന്‍റെ ആദ്യ അധ്യക്ഷൻ്റെ (സർ രാമസ്വാമി മുദാലിയാർ, 1946 ) രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വീണ്ടും ഓർമിപ്പിക്കപ്പെടുകയാണ്. 2016 ജനുവരിയിൽ ഇക്കോസോക്കിന്‍റെ 70-ാം വാർഷികത്തിൽ പ്രധാനമന്ത്രി വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.