News

മ്യാൻമറിലെ ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം

Web Desk

മ്യാന്മറിലെ ഷ്വേ എണ്ണ-പ്രകൃതിവാതക പദ്ധതിയുടെ ഭാഗമായ A-1, A-3 ബ്ലോക്കുകളിലെ കൂടുതൽ വികസനം ലക്ഷ്യമിട്ട് ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന US$ 121.27 മില്യണിന്റെ (909 കോടി രൂപയോളം) അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് ഇത് സംബന്ധിച്ച അനുവാദം നൽകിയത്.

2002 മുതൽ തന്നെ മ്യാന്മറിലെ ഷ്വേ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ONGC വിദേശ് ലിമിറ്റഡ് (OVL) നടപ്പാക്കിവരികെയാണ്. ദക്ഷിണകൊറിയ-മ്യാന്മാർ-ഇന്ത്യ എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ കൂട്ടായ്മയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ GAIL ഉം പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ച് 31 വരെ US$ 722 മില്യണിന്‍റെ നിക്ഷേപമാണ് OVL, ഈ പദ്ധതിയിൽ നടത്തിയിരിക്കുന്നത്.

പദ്ധതിയിൽ നിന്നുള്ള ആദ്യ വാതകവിഹിതം 2013 ജൂലൈയിൽ ലഭിച്ചിരുന്നു. 2014-15 സാമ്പത്തികവർഷം മുതൽതന്നെ പദ്ധതിയിൽ നിന്നുള്ള വരുമാനം ലഭിക്കുന്നുണ്ട്.ഇന്ത്യയുടെ വിവിധ അയൽരാജ്യങ്ങളിലെ, എണ്ണ-വാതക ഖനനത്തിൽ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ “ആക്ട് ഈസ്റ്റ്” നയവുമായി ഒത്തൊരുമിച്ചു പോകുന്ന ഈ നീക്കങ്ങൾ, അടുത്ത അയൽക്കാരുമായി “എനർജി ബ്രിഡ്ജ് ” കൾ വികസിപ്പിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ഭാഗവുമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.