Kerala

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ വ്യത്യസ്തമായി ചെയ്യാം?

കെ.അരവിന്ദ്

വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന അവസരങ്ങളില്‍ പുതിയ നിക്ഷേപകര്‍ക്കും യാഥാസ്ഥിതിക രീതി പിന്തുടരുന്ന നിക്ഷേപകര്‍ക്കും ഡയനാമിക് അസറ്റ് അലോക്കേഷന്‍ സ്‌കീമുകളും ബാലന്‍സ്ഡ് അഡ്വാന്റേജ് സ്‌കീമുകളും തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം ഫണ്ടുകള്‍ വിപണിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ചെയ്യുക. നിലവില്‍ ഇത്തരം ഫണ്ടുകള്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ ഓഹരികളിലും ബാക്കി ആര്‍ബിട്രേജ്-കടപ്പത്ര ഉല്‍പ്പന്നങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

‘ഡയനാമിക്’ ആയി നിക്ഷേപിക്കുക എന്നത് നിക്ഷേപത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതം ക്രമീകരിക്കുക എന്നതാണ് ഡയനാമിക് ആയി നിക്ഷേപിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആസ്തിയുടെ എത്ര ശതമാനം ഓഹരികളില്‍ നിക്ഷേപിക്കണമെന്നും കടപ്പത്രങ്ങളിലോ നിശ്ചിത വരുമാന മാര്‍ഗങ്ങളിലോ നിക്ഷേപിക്കണമെന്നും തീരുമാനിക്കുന്നത് വിപണി കാലാവസ്ഥയ്ക്ക് അനുസൃതമായാണ്.

നിക്ഷേപത്തിലെ ഡയനാമിസത്തെ കുറിച്ചുള്ള ഫണ്ട് മാനേജര്‍മാരുടെ കാഴ്ച്ചപ്പാട് ഫണ്ടുകള്‍ക്കും ഫണ്ട് ഹൗസുകള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. ഒരു വിപണി കാലാവസ്ഥയില്‍ എത്ര ശതമാനം ഓഹരികളില്‍ നിക്ഷേപം നടത്തണമെന്നും എത്ര ശതമാനം നിശ്ചിത വരുമാന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കണമെന്നും ഒരു നിക്ഷേപകന് തീരുമാനമെടുക്കുക എളുപ്പമല്ലെന്നിരിക്കെ വിപണിയെ വിലയിരുത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡയനാമിക് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഫണ്ട് മാനേജര്‍മാര്‍ സജീവമായി ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപ അനുപാതം വിപണി കാലാവസ്ഥക്ക് അനു സൃതമായി കുറയ്ക്കുകയും കൂട്ടുകയും ചെ യ്യുന്നുവെന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളുടെ പ്രത്യേകത. ഓഹരി വിപണി ചെലവേറിയ നിലയിലായിരിക്കുമ്പോള്‍ ഇത്തരം ഫണ്ടുകള്‍ കടപ്പത്രങ്ങളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നു.

അതുപോലെ ഓഹരി വിപണി ചെലവ് കുറഞ്ഞ നിലയിലായിരിക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപ അനുപാതം ഉയര്‍ത്തുന്നു. മുപ്പത് ശതമാന ത്തിനും 80 ശതമാനത്തിനും ഇടയിലായിരിക്കും നിക്ഷേപ അനുപാതം.

ഓഹരികളുടെ ഫ്യൂച്ചേഴ്സിലെ വിലയിലെയും സ്പോട് വിലയിലെയും വ്യത്യാസത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്ന ആര്‍ ബിട്രേജ് പൊസിഷന്‍ എടുക്കുന്നതിലൂടെ ചാഞ്ചാട്ടം ഉയര്‍ന്നിരി ക്കുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാ ക്കാനും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ ശ്രമിക്കുന്നു.

ഉയര്‍ന്ന നിലകളിലെ റിസ്‌ക് ഒഴിവാക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ അനുപാതം ക്രമീകരിക്കുന്ന ഇത്തരം ഫണ്ടുകള്‍ സാധാരണ ബാലന്‍സ്ഡ് ഫണ്ടുകളേക്കാള്‍ ഡയനാമിക് ആയാണ് നിക്ഷേപം ക്രമീകരിക്കുന്നത്.

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.

ഇത്തരം ഫണ്ടുകള്‍ റിസ്‌ക് കുറഞ്ഞ നി ക്ഷേപകര്‍ക്കാണ് അനുയോജ്യം. ശരാശരി യോ ഉയര്‍ന്നതോ ആയ റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് ഇത്തരം ഫണ്ടുകള്‍ അനുയോജ്യമായിരിക്കില്ലെന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.