കെ.അരവിന്ദ്
വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന അവസരങ്ങളില്‍ പുതിയ നിക്ഷേപകര്‍ക്കും യാഥാസ്ഥിതിക രീതി പിന്തുടരുന്ന നിക്ഷേപകര്‍ക്കും ഡയനാമിക് അസറ്റ് അലോക്കേഷന്‍ സ്‌കീമുകളും ബാലന്‍സ്ഡ് അഡ്വാന്റേജ് സ്‌കീമുകളും തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം ഫണ്ടുകള്‍ വിപണിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ചെയ്യുക. നിലവില്‍ ഇത്തരം ഫണ്ടുകള്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ ഓഹരികളിലും ബാക്കി ആര്‍ബിട്രേജ്-കടപ്പത്ര ഉല്‍പ്പന്നങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
‘ഡയനാമിക്’ ആയി നിക്ഷേപിക്കുക എന്നത് നിക്ഷേപത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതം ക്രമീകരിക്കുക എന്നതാണ് ഡയനാമിക് ആയി നിക്ഷേപിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആസ്തിയുടെ എത്ര ശതമാനം ഓഹരികളില്‍ നിക്ഷേപിക്കണമെന്നും കടപ്പത്രങ്ങളിലോ നിശ്ചിത വരുമാന മാര്‍ഗങ്ങളിലോ നിക്ഷേപിക്കണമെന്നും തീരുമാനിക്കുന്നത് വിപണി കാലാവസ്ഥയ്ക്ക് അനുസൃതമായാണ്.
നിക്ഷേപത്തിലെ ഡയനാമിസത്തെ കുറിച്ചുള്ള ഫണ്ട് മാനേജര്‍മാരുടെ കാഴ്ച്ചപ്പാട് ഫണ്ടുകള്‍ക്കും ഫണ്ട് ഹൗസുകള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. ഒരു വിപണി കാലാവസ്ഥയില്‍ എത്ര ശതമാനം ഓഹരികളില്‍ നിക്ഷേപം നടത്തണമെന്നും എത്ര ശതമാനം നിശ്ചിത വരുമാന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കണമെന്നും ഒരു നിക്ഷേപകന് തീരുമാനമെടുക്കുക എളുപ്പമല്ലെന്നിരിക്കെ വിപണിയെ വിലയിരുത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡയനാമിക് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഫണ്ട് മാനേജര്‍മാര്‍ സജീവമായി ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപ അനുപാതം വിപണി കാലാവസ്ഥക്ക് അനു സൃതമായി കുറയ്ക്കുകയും കൂട്ടുകയും ചെ യ്യുന്നുവെന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളുടെ പ്രത്യേകത. ഓഹരി വിപണി ചെലവേറിയ നിലയിലായിരിക്കുമ്പോള്‍ ഇത്തരം ഫണ്ടുകള്‍ കടപ്പത്രങ്ങളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നു.
അതുപോലെ ഓഹരി വിപണി ചെലവ് കുറഞ്ഞ നിലയിലായിരിക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപ അനുപാതം ഉയര്‍ത്തുന്നു. മുപ്പത് ശതമാന ത്തിനും 80 ശതമാനത്തിനും ഇടയിലായിരിക്കും നിക്ഷേപ അനുപാതം.
ഓഹരികളുടെ ഫ്യൂച്ചേഴ്സിലെ വിലയിലെയും സ്പോട് വിലയിലെയും വ്യത്യാസത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്ന ആര്‍ ബിട്രേജ് പൊസിഷന്‍ എടുക്കുന്നതിലൂടെ ചാഞ്ചാട്ടം ഉയര്‍ന്നിരി ക്കുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാ ക്കാനും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ ശ്രമിക്കുന്നു.
ഉയര്‍ന്ന നിലകളിലെ റിസ്‌ക് ഒഴിവാക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ അനുപാതം ക്രമീകരിക്കുന്ന ഇത്തരം ഫണ്ടുകള്‍ സാധാരണ ബാലന്‍സ്ഡ് ഫണ്ടുകളേക്കാള്‍ ഡയനാമിക് ആയാണ് നിക്ഷേപം ക്രമീകരിക്കുന്നത്.
ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.
ഇത്തരം ഫണ്ടുകള്‍ റിസ്‌ക് കുറഞ്ഞ നി ക്ഷേപകര്‍ക്കാണ് അനുയോജ്യം. ശരാശരി യോ ഉയര്‍ന്നതോ ആയ റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് ഇത്തരം ഫണ്ടുകള്‍ അനുയോജ്യമായിരിക്കില്ലെന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.