Kerala

മികച്ച പ്രകടനം മാത്രമാകരുത്‌ ഫണ്ടുകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം

കെ.അരവിന്ദ്‌

ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളില്‍ നിക്ഷേപം നടത്താനാണ്‌ പൊതുവെ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നത്‌. ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ഫണ്ടുകള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുന്ന പ്രവണത പൊതുവെയുണ്ട്‌. ഇത്‌ ഒട്ടേറെ ഫണ്ടുകള്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നതിന്‌ കാരണമാകുന്നു. ഓരോ വര്‍ഷവും ആ വര്‍ഷം മികച്ച നേട്ടം നല്‍കിയ ടാക്‌സ്‌ സേവിംഗ്‌ പ്ലാനുകള്‍ (ഇഎല്‍എസ്‌എസുകള്‍) തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുന്നവരുടെ പോര്‍ട്‌ഫോളിയോയില്‍ പത്തോളം ഫണ്ടുകള്‍ സ്ഥാനം പിടിക്കുന്ന സ്ഥിതി ഉണ്ടാകാറുണ്ട്‌.

എന്നാല്‍ ഒരു വര്‍ഷത്തെ മികച്ച നേട്ടത്തി ന്റെ മാത്രം അടിസ്ഥാനത്തില്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത്‌ ഒരു ശരിയായ രീതിയല്ല. ക ഴിഞ്ഞ അഞ്ച്‌ വര്‍ഷ കാലയളവില്‍ ഓരോ വര്‍ ഷവും ഏറ്റവും മികച്ച നേട്ടം നല്‍കിയ അഞ്ച്‌ ഫണ്ടുകള്‍ക്ക്‌ അതേ നിലവാരം അടുത്ത വര്‍ ഷങ്ങളില്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന്‌ കാണാം. ഉദാഹരണത്തിന്‌ നാല്‌ വര്‍ഷം മുമ്പ്‌ ഏറ്റവും ഉ യര്‍ന്ന നേട്ടം നല്‍കിയ മള്‍ട്ടികാപ്‌ ഫണ്ട്‌ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ ഇക്വിറ്റി ഫണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്ന നേട്ടം നല്‍കിയ ഫണ്ടുകളില്‍ ഈ സ്‌കീമിന്‌ 29-ാം സ്ഥാനം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ `ടോപ്‌ ഫൈവ്‌’ എന്ന മാനദണ്‌ഡം അവലംബിക്കുന്നതില്‍ കഴമ്പില്ല.

ഹ്രസ്വകാലത്തെ ഫണ്ടുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്നത്‌ മികച്ച രീതിയാണെന്ന്‌ പറയാനാകില്ല. ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയ ഫണ്ടി ന്‌ അടുത്ത വര്‍ഷവും ആ മികവ്‌ തുടരാന്‍ സാധിക്കണമെന്നില്ല. ഹ്രസ്വകാലത്തെ പ്രകടനത്തിന്‌ പകരം വിവിധ വിപണി കാലാവസ്ഥകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെക്കു ന്ന ഫണ്ടുകളാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രകടനം പരിഗണിച്ച്‌ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പോര്‍ട്‌ഫോളിയോയിലെ സ്‌കീമുകളുടെ എ ണ്ണം നിങ്ങള്‍ക്ക്‌ കൈകാര്യം ചെയ്യാവുന്ന വി ധം കുറയ്‌ക്കാന്‍ സാധിക്കും.

വൈവിധ്യവല്‍ക്കരണമാണ്‌ അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിന്റെ ആത്മാവ്‌. റിസ്‌ക്‌ കുറയ്‌ക്കാനും ദീര്‍ഘകാല നേട്ടം ഉറപ്പുവരുത്താനും നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം കൂടിയേ തീരൂ. ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഈ അടിസ്ഥാന തത്വം നിക്ഷേപകര്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

ഒരു ഫണ്ട്‌ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ ആ ഫണ്ടിന്റെ പ്രകടന സ്ഥിരതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടത്തിലെ മികവുമാണ്‌ കണക്കിലെടുക്കേണ്ടത്‌. ദീര്‍ഘകാല വീക്ഷണത്തോടെയാകും ഫണ്ട്‌ മാനേജര്‍മാര്‍ പോര്‍ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ഏതെങ്കിലും ഓഹരിയുടെയോ മേഖലയുടെയോ വളര്‍ച്ചാ സാധ്യത മങ്ങുകയാണെങ്കില്‍ വില്‍പ്പന നട ത്തി നിക്ഷേപ അനുപാതം കുറയ്‌ക്കാന്‍ ഫണ്ട്‌ മാനേജര്‍മാര്‍ തയാറായെന്നുവ രും. ഇത്‌ പ്രകടനത്തില്‍ പിന്നിലായ ഫണ്ട്‌ വീണ്ടും മികവ്‌ കാണിക്കുന്നതിന്‌ വഴിവെക്കാം.

അതുകൊണ്ട്‌ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തില്‍ ആദ്യത്തെ അഞ്ച്‌ സ്‌കീമുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത്‌ ഒരു ഫണ്ടി ന്റെ പ്രകടനം മോശമായി എന്ന്‌ വിലയിരുത്താനു ള്ള കാരണമല്ല. ഹ്രസ്വകാലാടിസ്ഥാനത്തില്‍ പിന്നിലേക്ക്‌ പോയ ഒരു ഫണ്ട്‌ ദീര്‍ ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയില്ലെന്ന്‌ അനുമാനിക്കുന്നതിനും അടിസ്ഥാനമില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.