News

ടെലിമെഡിസിൻ കൺസൾട്ടേഷൻ കേരളം അഞ്ചാമത്

കൊച്ചി: ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകളായ ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒ.പി.ഡി എന്നിവ ഉപയോഗിച്ചതിൽ കേരളത്തിന് അഞ്ചാം സ്ഥാനം. പാലക്കാട് ജില്ലയിലെ ജയിലിൽ ഉൾപ്പെടെ കേരളം വിജയകരമായി ടെലിമെഡിസിൻ സേവനം ലഭ്യമാക്കി. തമിഴ്‌നാടാണ് ഒന്നാമത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ആരംഭിച്ചതാണ് ടെലിമെഡിസിൻ സേവനങ്ങൾ.
കേരളം 15,988 പേർക്കാണ് സേവനം ലഭ്യമാക്കിയത്. തമിഴ്‌നാട് 32,035, ആന്ധ്രാ പ്രദേശ് 28,960, ഹിമാചൽ പ്രദേശ് 24,527, ഉത്തർ പ്രദേശ് 20,030 എന്നിവയാണ് കേരളത്തിന് മുമ്പിൽ. ഗുജറാത്ത് 7,127, പഞ്ചാബ് 4,450, രാജസ്ഥാൻ 3,548, മഹാരാഷ്ട്ര 3,284, ഉത്തരാഖണ്ഡ് 2,596 എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിൽ. 2019 നവംബറിൽ ആരംഭിച്ച ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം 23 സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ആകെ 1,58,000 ടെലികൺസൾട്ടേഷനുകൾ പ്ലാറ്റ്‌ഫോമുകൾ വഴി പൂർത്തിയാക്കി. ഇതിൽ 67,000 കൺസൾട്ടേഷനുകൾ ഇസഞ്ജീവനി വഴി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലും 91,000 കൺസൾട്ടേഷനുകൾ ഇ സഞ്ജീവനി ഒ.പി.ഡി വഴിയും നൽകി.  ശരാശരി 5,000 കൺസൽട്ടേഷനുകളാണ് പ്ലാറ്റ്‌ഫോമുകൾ പ്രതിദിനം വഴി നൽകുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് ഇ സഞ്ജീവനി പോലുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.