Kerala

അധിക നേട്ടം ലഭിക്കാന്‍ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍

കെ.അരവിന്ദ്‌

ഓഹരി വിപണിയില്‍ താഴ്‌ന്ന നിലയില്‍ നിക്ഷേപം നടത്തുകയാണ്‌ നേട്ടം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗം. എന്നാല്‍ ഉയര്‍ന്ന നിലയേതെന്നും താഴ്‌ന്ന നിലയേതെന്നും നോ ക്കി നിക്ഷേപം നടത്തുക ഏറെ പ്രയാസകരമായ കാര്യമാണ്‌. അതുകൊണ്ടു തന്നെ എം പ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടിലോ റെക്കറിംഗ്‌ ഡെപ്പോസിറ്റിലോ നിക്ഷേപിക്കുന്നതു പോ ലെ എല്ലാ മാസവും നിക്ഷേപം നടത്തുന്നതാണ്‌ ഓഹരി വിപണിയുടെ ഉയര്‍ച്ച താഴ്‌ചകളെ ഗൗനിക്കാതെ നിക്ഷേപം ആസൂത്രണം ചെയ്യുന്നതിനുള്ള മാര്‍ഗം. ഇത്തരത്തില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നതിനാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) രൂപപ്പെടുത്തിയിരിക്കുന്നത്‌. സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതി നും ഈ നിക്ഷേപരീതി സഹായകമാണ്‌.

എസ്‌ഐപി വഴി എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങുന്നവര്‍ ഓഹരി വിപണി എങ്ങോട്ടാണ്‌ നീങ്ങുന്നതെന്നതിനെ കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല. വിപണി ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ ഉയര്‍ന്ന വിലക്ക്‌ യൂണിറ്റുകള്‍ വാങ്ങിയ നിക്ഷേപകരെ സംബന്ധിച്ച്‌ കുറഞ്ഞ ചെലവില്‍ വാങ്ങാനും ശരാശരി നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനുമുള്ള അവസരമാണ്‌ വിപണി ഇടിയുമ്പോള്‍ ലഭിക്കുന്നത്‌.

അതേ സമയം എസ്‌ഐപിയേക്കാള്‍ ഫ ലപ്രദമായ നിക്ഷേപരീതിയാണ്‌ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍ (എസ്‌ടിപി). സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാനില്‍ ബാങ്കിലെ സേവിങ്‌സ്‌ അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക നിശ്ചിത തീയതികളില്‍ ഇക്വിറ്റി ഫണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുകയാണ്‌ ചെയ്യുന്നത്‌. അതേ സമയം സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാനില്‍ പണം ഏതെങ്കിലും ഡെറ്റ്‌ ഫണ്ടില്‍ നിക്ഷേപിക്കുകയും എസ്‌ഐപിയിലേതു പോലെ ഈ ഡെറ്റ്‌ ഫണ്ട്‌ നിക്ഷേപത്തില്‍ നിന്നും നിശ്ചിത കാലയളവിനിടെ നിശ്ചിത തീയതികളില്‍ നിശ്ചിത തുക ഇക്വിറ്റി ഫണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യു കയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഡെറ്റ്‌ ഫണ്ടില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൂടി നിക്ഷേപകന്‌ ലഭിക്കുന്നു.

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ്‌ ഡെറ്റ്‌ ഫണ്ടുകള്‍. സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാനിനായി ഡെറ്റ്‌ ഫണ്ടുകളിലെ ലിക്വിഡ്‌ ഫണ്ടുകളോ അള്‍ട്രാ ഷോര്‍ട്ട്‌ ടേം ഫണ്ടുകളോ ഉപയോഗപ്പെടുത്താം. അതീവ ഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളിലാണ്‌ ലിക്വിഡ്‌ ഫണ്ടുകളും അള്‍ട്രാ ഷോട്ട്‌ ടേം ഫണ്ടുകളും നിക്ഷേപം നടത്തുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അള്‍ട്രാ ഷോര്‍ട്‌ ടേം ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 6 ശതമാനമാണ്‌. ഏഴ്‌ ശതമാനത്തിലേറെ റിട്ടേണ്‍ നല്‍കിയ ഫണ്ടുകളുമുണ്ട്‌. റെപ്പോ നിരക്കിന്‌ തുല്യമായ റിട്ടേണാണ്‌ വാര്‍ഷികാടിസ്ഥാനത്തില്‍ ലിക്വിഡ്‌, അള്‍ട്രാ ഷോട്ട്‌ ടേം ഫണ്ടുകളില്‍ നിന്ന്‌ പ്രതീക്ഷിക്കാവുന്നതെങ്കിലും ഫണ്ട്‌ മാനേജ്‌മെന്റിന്റെ മികവില്‍ റെപ്പോ നിരക്കിനേക്കാള്‍ മികച്ച വാര്‍ഷിക റിട്ടേണ്‍ നല്‍കാന്‍ പല ഫണ്ടുകള്‍ക്കും സാധിക്കുന്നു.

അതേ സമയം സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ പലിശ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. എസ്‌ബിഐ ഒരു ലക്ഷം രൂപക്ക്‌ മുകളിലുള്ള സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ പലിശനിരക്ക്‌ റെപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. എസ്‌ബിഐയിലെ ഒരു ലക്ഷം രൂപക്ക്‌ മുകളിലുള്ള സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളുടെ പലിശനിരക്ക്‌ നിലവില്‍ 3 ശതമാനമാണ്‌.

ഒരു ലക്ഷം രൂപ അള്‍ട്രാ ഷോര്‍ട്ട്‌ ടേം ഫണ്ടില്‍ നിക്ഷേപിച്ചതിനു ശേഷം ഒരു വര്‍ ഷത്തേക്ക്‌ എസ്‌ടിപി പ്രകാരം നിക്ഷേപിക്കുകയാണെങ്കില്‍ എസ്‌ഐപിയേക്കാള്‍ 1200 രൂപയോളമാണ്‌ അധിക നേട്ടമുണ്ടാക്കാനാകുന്നത്‌.

ലിക്വിഡ്‌ ഫണ്ടുകളില്‍ നിന്നും അള്‍ട്രാ ഷോട്ട്‌ ടേം ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന്‌ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഡെറ്റ്‌ ഫണ്ടുകളില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ എക്‌സിറ്റ്‌ ലോഡ്‌ ബാധകമാണെങ്കിലും ലിക്വിഡ്‌ ഫണ്ടുകള്‍ക്ക്‌ ഇത്‌ ബാധകമല്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.