മണിരത്‌നത്തിന്റെ ‘രാവണ’നില്‍ അവസരം ലഭിച്ചത് ഒരു നിമിത്തമായിരുന്നുവെന്ന് നടന്‍ മുന്ന. ഒരുപാട് പേരെ ആ വേഷത്തിലേക്ക് ക്ഷണിച്ചെങ്കിലും അവസാനം തനിക്ക് ലഭിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. സിനിമയെക്കുറിച്ച് ചിത്രീകരണത്തെക്കുറിച്ചും മുന്ന ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ നോട് പറഞ്ഞത് ഇങ്ങനെ:
മുന്നയുടെ വാക്കുകള്‍
മണിരത്‌നം ചിത്രം ‘രാവണ’നില്‍ അഭിനയിക്കാന്‍ കിട്ടിയത് ഒരു നിമിത്തമായി കരുതുന്നു. ഒരുപാട് പേരെ ആ കഥാപാത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും അവസാനം എന്നില്‍ എത്തുകയായിരുന്നു. വേറൊരു സിനിമയുടെ തിരക്കിനിടയിലാണ് എനിക്ക് മണിരത്‌നം സാറിന്റെ ഫോണ്‍ വരുന്നത്. മദ്രാസ് ടാക്കീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ചില സമയങ്ങളില്‍ സുഹൃത്തുക്കള്‍ പ്രാങ്ക് കോളുകള്‍ ചെയ്യാറുണ്ട്. അതാണെന്ന് കരുതി കോള്‍ വെച്ചു. പക്ഷേ വീണ്ടും മണിസാറിന്റെ ഓഫീസില്‍ നിന്നും കോള്‍ വന്നു. അന്ന് വൈകുന്നേരം തന്നെ ഓഫീസിലെത്തണമെന്ന് പറഞ്ഞു. ഞാന്‍ അവിടെയെത്തിയപ്പോഴേക്കും വൈകി. സാര്‍ റഹ്മാന്‍ സാറിന്റെ വീട്ടിലേക്ക് പോയി. പിന്നീട് എ.ആര്‍ റഹ്മാന്‍ സാറിന്റെ വീട്ടിലേക്ക് പോയി. അവിടെ ഇരുവരും പാട്ടിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.
മണിസാര്‍ വന്ന് സുഖമാണോ എന്നൊക്കെ ചോദിച്ചു. ഒരു വര്‍ഷത്തെ ഡേറ്റും ചോദിച്ചു. സാര്‍ ചോദിച്ചാല്‍ ഒരു വര്‍ഷമെന്ത്, എത്രയാണെങ്കിലും ഞാന്‍ ഓകെയാണെന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ അരികിലൂടെ മറ്റൊരാള്‍ എത്തിയത്. സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍. മണിസാര്‍ എന്നെ പരിചയപ്പെടുത്തി. അധികം സംസാരിക്കാത്ത ആളാണല്ലോ റഹ്മാന്‍ സര്‍. ഹായ്, ഹലോ എന്ന് പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് അവിടെ നിന്നും എല്ലാം ഓകെ ആയി ഇറങ്ങി.
ഓഡീഷന്റെ പല ഘട്ടങ്ങളും മറികടന്ന് സിനിമയില്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം ചിലപ്പോള്‍ പടം പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ ഉണ്ടാകില്ല. എന്റെ കൂടെ അഭിനയിച്ച പലരുടെയും സീനുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രിയാ മണി, പൃഥ്വിരാജ്, ഞാനുമാണ് മലയാളികളായി സെറ്റില്‍ ഉണ്ടായത്. ഇന്ത്യയിലെ എല്ലാ കാടുകളിലും ഷൂട്ട് ഉണ്ടായിരുന്നു. കുറച്ച് കഷ്ടപ്പാടായിരുന്നു. പുലര്‍ച്ചെ നാലരയൊക്കെ ആകുമ്പോള്‍ സെറ്റില്‍ എത്തണം. 5.15ന് ഷൂട്ട് തുടങ്ങും. 6.15 ആകുമ്പോള്‍ തീരും. അതുകഴിഞ്ഞ് നമുക്ക് ഹോട്ടലിലേക്ക് വരാം. പിന്നീട് വൈകീട്ട് പോകണം. 6.15 മുതല്‍ ഏഴ് മണിവരെ ഷൂട്ട് ഉണ്ടാകണം. സര്‍ അതിനെ മാജിക് ലൈറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാനപ്പെട്ട സീനുകളെല്ലാം ആ സമയത്താണ് ഷൂട്ട് ചെയ്തത്. ഇന്നും രാവണന്‍ കണ്ടുകഴിഞ്ഞാല്‍ അതൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ്.
സിനിമയുടെ അവസാനം രണ്ട് മിനിറ്റ് നീണ്ട ഡയലോഗ് എനിക്കുണ്ടായിരുന്നു. എല്ലാ ഡയലോഗും മനഃപാഠമാക്കി വേണം പറയാന്‍. ഡയലോഗ് എല്ലാം നാല് മാസം മുന്‍പ് തന്നെ തന്നിരുന്നു. മണിരത്‌നം സാറിന് റിയലിസ്റ്റിക്കായി തന്നെ വേണം. അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒറ്റ ടേക്കില്‍ തന്നെ ആ ഷോട്ട് ഓക്കെയായി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.