Kerala

അമരക്കാര്‍ ആരൊക്കെ? കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

 

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രാവിലെ 11-നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് തെരഞ്ഞെടുപ്പ്.

ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് നടക്കും.

കേവല ഭൂരിപക്ഷമില്ലാത്ത പലയിടങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ അഞ്ച് സീറ്റുള്ള ബിജെപിയുടെയും മൂന്ന് സീറ്റുള്ള എസ്.ഡി.പി.ഐയുടെയും നിലപാട് നിര്‍ണായകമാകും. കളമശ്ശേരില്‍ വിമതരുടെ അടക്കം പിന്തുണയോടെ ഇടത് മുന്നണിക്കും യുഡിഎഫിനും 20 വീതം സീറ്റുകളുണ്ട്. 41 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഒരു അംഗം ബിജെപിയുടേതാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നാല്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കണ്ടിവരും.

കോട്ടയം ഭരണം ടോസിലൂടെ തീരുമാനിക്കും. ഏറ്റുമാനൂരില്‍ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി കൂടി പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണത്തില്‍ വരാം. ചങ്ങാനാശേരിയിലും സ്വതന്ത്രരരുടെ തീരുമാനം നിര്‍ണായകം. പത്തനംതിട്ടയില്‍ എസ്.ഡി.പി.ഐ തീരുമാനം നിര്‍ണായകമാകും. മൂന്ന് സ്വതന്ത്ര അംഗങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനം.

മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമുള്ള മാവേലിക്കര നഗരസഭയില്‍ സിപിഎം വിമതന്‍ ആയി ജയിച്ച കെവി ശ്രീകുമാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിനും എല്‍ഡിഎഫിനും പതിനാല് വീതം സീറ്റ് കിട്ടിയ കൊല്ലം പരവൂര്‍ നഗരസഭയില്‍ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും കണ്ടെത്താന്‍ നറുക്കെടുപ്പ് വേണ്ടി വന്നേക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.