തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് മതരാഷ്ട്രവാദിയായ ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച തീവ്രഹിന്ദുത്വവാദിയുടെ പേരു നല്‍കാനുള്ള നീക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയിരുന്ന ഗോള്‍വാള്‍ക്കര്‍ ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് എന്തുസംഭാവനായാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയുള്ള വ്യക്തിയുടെ പേര് രാജ്യത്തിന് തന്നെ അഭിമാനമായ ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് അപമാനമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ള മഹത് വ്യക്തികളാണ് ജവഹര്‍ലാല്‍ നെഹ്രുവും രാജീവ് ഗാന്ധിയുമെല്ലാം. വര്‍ഗീയതയെ ഉപാസിച്ചിരുന്ന ഒരു വ്യക്തിയുടെ പേര് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് നമ്മുടെ മതേതര പാരമ്പര്യത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ദുരുപദിഷ്ഠിതമായ ഇത്തരമൊരു വിവാദത്തില്‍ നെഹ്രുവിന്റെ പേര് വലിച്ചിഴച്ച കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടി അന്തസ്സില്ലാത്തതാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.