Web Desk
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അപകീർത്തികരമായ പരാമർശവുമായി KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്കാരത്തിന് നിരക്കാത്ത പരാമർശം നടത്തിയ മുല്ലപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയിലലടക്കം വ്യാപക പ്രതിഷേധം. ശൈലജ ടീച്ചർ നിപാ രാജകുമാരി, കോവിഡ് റാണി പദവികൾക്കായി നടക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരിഹാസം .നിപാ കാലത്ത് ഗസ്‌റ്റ് ആർടിസ്‌റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നുപോയതെന്നും പരാമർശമുണ്ടായി.
ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോൾ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സർക്കാരിനേയും അതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന മന്ത്രിയേയും അഭിനന്ദിക്കുന്നതിന് പകരം സമനില തെറ്റിയ പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ഒരു പാർട്ടി പ്രസിഡന്റിന് ചേർന്ന പരാമർശമല്ലിത്. സ്ത്രീത്വത്തിനോടുള്ള അവഹേളനമാണിതെന്നും വിമർശനം ഉയർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി .
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.