തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനവധാനതകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. യുവജനങ്ങള്‍, മഹിളകള്‍, അവശദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍,ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു.ജനങ്ങളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്ലാനേതാക്കളും ഒറ്റക്കെട്ടായി ഒരുമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമാണ് നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് നയിക്കുക എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് എ.കെ ആന്റണിയും കെ.സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഊഹാപോഹങ്ങള്‍ക്ക് പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്. അച്ചടക്കത്തോടും ഏകമനസ്സോടും കൂടി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുവാക്കളുടെയും അവശ ദുര്‍ബല വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ വികസന സംസ്‌കാരം ഉണ്ടാക്കിയത്. അവരുടെ കയ്യൊപ്പു പതിയാത്ത ഒരു വികസനവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയുമൊക്കെ ചരിത്രത്തില്‍ ഇടംപിടിച്ചത്. ക്ഷേമ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് മുന്നിലുള്ളത്. ക്ഷേമപെന്‍ഷന്‍ തുടങ്ങിയത് ആര്‍.ശങ്കറാണ്. സൗജന്യ റേഷന്‍ നല്കിയത് ഉമ്മന്‍ ചാണ്ടിയാണ്. പെന്‍ഷനും ഭക്ഷ്യ കിറ്റുമൊക്കെ മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. അതില്‍ കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല.
ജനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടും അവരെ വായിച്ചറിഞ്ഞുമാണ് ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നത്. ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്നും തകര്‍ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി തെളിയിച്ചു. ഒരു എംഎല്‍എ എപ്പോഴും കൂടെയുണ്ട് എന്നു ജനങ്ങള്‍ക്കു തോന്നണം. ഈ തോന്നല്‍ ഉമ്മന്‍ ചാണ്ടി ഒരു രാഷ്ട്രീയസംസ്‌കാരമാക്കി മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.