പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ റഗുലര്‍ ക്ലാസുകള്‍ നടത്താന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് പാഠഭാഗം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. വിക്ടേഴ്സ് ചാനല്‍വഴി കൂടുതല്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇനി അധ്യയനത്തിനായുള്ളത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാതെയാണ് സിലബസ് ചുരുക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.ഇത് വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ കുറച്ചുകൂടി പക്വമായ സമീപനമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സിലബസ് ചുരുക്കാതെ ജനുവരിക്ക് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.ആറുമാസം കൊണ്ട് തീര്‍ത്ത പാഠഭാഗങ്ങളെക്കാള്‍ കൂടുതല്‍ പാഠഭാഗം ഇനിയുള്ള രണ്ടുമാസം കൊണ്ട് തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇത് കുട്ടികളിലും അധ്യാപകരിലും ഒരു പോലെ സമ്മര്‍ദ്ദം ഉണ്ടക്കുന്ന തീരുമാനമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.