മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ചൈനീസ് വ്യവസായിയായ ഴോംഗ് ഷാന്‍ഷനിനെയാണ് അംബാനി മറികടന്നത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചികയിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോംഗിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ച ഭീമന്‍ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി തകര്‍ച്ച നേരിട്ടത്. അതോടെ അംബാനി മുന്നിലെത്തുകയും ചെയ്തു. നേരത്തെ, ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 അവസാനത്തിലാണ് കാലിടറിയത്. 82.8 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
76.6 ബില്യണ്‍ ഡോളറാണ് ഴോംഗിന്റെ നിലവിലെ ആസ്തി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 22 ബില്യണ്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് അദ്ദേഹം രണ്ടാമതായത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.