Sports

39 ന്‍റെ നിറവിൽ ക്യാപ്റ്റൻ കൂൾ; പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ്‌ ലോകം

 

ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണി തന്‍റെ 39മത് ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ക്രിക്കറ്റ്‌ ലോകത്തെ പ്രമുഖ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും താരത്തിന് ആശംസകൾ അറിയിച്ചു.

നീളൻ മുടിയുമായി ഇന്ത്യൻ ടീമിലേക്ക് എത്തിയ ഈ റാഞ്ചിക്കാരൻ ഇന്ത്യക്ക് നേടിക്കൊടുത്തത് രണ്ട് ലോകകപ്പ് കിരീടങ്ങളാണ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011 ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ നേതൃത്വത്തിലാണ്. നായകസ്ഥാനം ഒഴിഞ്ഞ ശേഷവും മികച്ച പിന്തുണയാണ് ധോണിക്ക് ലഭിച്ചത്.

3 ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക നായകന്‍ എന്ന നേട്ടവും മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തം. 350 മത്സരങ്ങളില്‍ നിന്നായി 10,733 റണ്‍സാണ് ഇതിനോടകം ധോണി കരിയറില്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് വട്ടം മികച്ച ഏകദിനതാരം, ഖേല്‍ ര്തന, പദ്മശ്രീ, പദ്മഭൂഷന്‍, മൂന്ന് വട്ടം ഐസിസി ലോക ടെസ്റ്റ് ടീമിന്‍റെ നായകന്‍, ഐസിസി ഏകദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംപിടിച്ച താരം, തുടങ്ങി നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു.

എല്ലായ്പ്പോഴും പറയുന്നതുപോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്‍റെ ക്യാപ്റ്റനെന്നു നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു. ഒരു യുവതാരം തനിക്കു ചുറ്റും എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന നായകനാണ് ധോണിയെന്നും കോലി ട്വീറ്റ് ചെയ്തു.

തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും ചെയ്യുകയുള്ളൂവെന്ന് കുറിച്ചു കൊണ്ടാണ് മുൻ ക്രിക്കറ്റ്‌ താരം സേവാഗിന്‍റെ പിറന്നാൾ ആശംസ.

ഇവർക്ക് പുറമെ ക്രിക്കറ്റ്‌ താരങ്ങളായ അജിങ്ക്യ രഹാനെ, യുസ്‌വേന്ദർ ചഹൽ, കുൽദീപ് യാദവ്, രവി ശാസ്ത്രി, വിവിഎസ് ലക്ഷ്മണൻ തുടങ്ങിയവരും ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഒരു വർഷത്തോളമായി ധോണി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിൽപ്പോലും ധോണിയോടുള്ള സ്നേഹത്തിനും ആരാധനയ്‌ക്കും ഇന്നും ഒരു കുറവും വന്നിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.