ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണി തന്‍റെ 39മത് ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും താരത്തിന് ആശംസകൾ അറിയിച്ചു.
നീളൻ മുടിയുമായി ഇന്ത്യൻ ടീമിലേക്ക് എത്തിയ ഈ റാഞ്ചിക്കാരൻ ഇന്ത്യക്ക് നേടിക്കൊടുത്തത് രണ്ട് ലോകകപ്പ് കിരീടങ്ങളാണ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011 ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ നേതൃത്വത്തിലാണ്. നായകസ്ഥാനം ഒഴിഞ്ഞ ശേഷവും മികച്ച പിന്തുണയാണ് ധോണിക്ക് ലഭിച്ചത്.
3 ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക നായകന്‍ എന്ന നേട്ടവും മഹേന്ദ്ര സിംഗ് ധോണിക്ക് സ്വന്തം. 350 മത്സരങ്ങളില്‍ നിന്നായി 10,733 റണ്‍സാണ് ഇതിനോടകം ധോണി കരിയറില്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് വട്ടം മികച്ച ഏകദിനതാരം, ഖേല്‍ ര്തന, പദ്മശ്രീ, പദ്മഭൂഷന്‍, മൂന്ന് വട്ടം ഐസിസി ലോക ടെസ്റ്റ് ടീമിന്‍റെ നായകന്‍, ഐസിസി ഏകദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംപിടിച്ച താരം, തുടങ്ങി നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു.
എല്ലായ്പ്പോഴും പറയുന്നതുപോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്‍റെ ക്യാപ്റ്റനെന്നു നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു. ഒരു യുവതാരം തനിക്കു ചുറ്റും എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന നായകനാണ് ധോണിയെന്നും കോലി ട്വീറ്റ് ചെയ്തു.
തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും ചെയ്യുകയുള്ളൂവെന്ന് കുറിച്ചു കൊണ്ടാണ് മുൻ ക്രിക്കറ്റ് താരം സേവാഗിന്‍റെ പിറന്നാൾ ആശംസ.
ഇവർക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ അജിങ്ക്യ രഹാനെ, യുസ്‌വേന്ദർ ചഹൽ, കുൽദീപ് യാദവ്, രവി ശാസ്ത്രി, വിവിഎസ് ലക്ഷ്മണൻ തുടങ്ങിയവരും ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഒരു വർഷത്തോളമായി ധോണി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിൽപ്പോലും ധോണിയോടുള്ള സ്നേഹത്തിനും ആരാധനയ്‌ക്കും ഇന്നും ഒരു കുറവും വന്നിട്ടില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.