രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ബാധിച്ചു 1,05,526 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 11.94 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. മൊത്തം 8.34 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.44 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11.96 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 39072 പേര്‍ മരിച്ചു. ആന്ധ്ര പ്രദേശില്‍ 49513, കര്‍ണാടകത്തില്‍ 1.16 ലക്ഷം, കേരളത്തില്‍ 92246, തമിഴ്നാട്ടില്‍ 45135, ഉത്തര്‍ പ്രദേശില്‍ 43154 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 5376 പേരും ഉത്തര്‍ പ്രദേശില്‍ 6200 പേരും തമിഴ്നാട്ടില്‍ 9984 പേരും പഞ്ചാബില്‍ 3712 പേരും കര്‍ണാടകത്തില്‍ 9574 പേരും ഗുജറാത്തില്‍ 3531 പേരും ഡല്‍ഹിയില്‍ 5616 പേരും ആന്ധ്ര പ്രദേശില്‍ 6086 പേരും മരിച്ചു.
ലോകമെമ്പാടും 3.63 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2.74 കോടി പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 10.6 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ 77.76 ലക്ഷം, ബ്രസീലില്‍ 50.02 ലക്ഷം, റഷ്യയില്‍ 12.48 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.