Kerala

റണ്‍വേയ്ക്ക് മിനുസം കൂടുതല്‍; ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് നേരത്തേ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്ന് സൂചന

 

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരുവർഷം മുൻപുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു എന്ന് സൂചന. റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വർഷം ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിന്റെ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടന്നെങ്കിലും അതു ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തിൽ നിന്നു വ്യക്തമാകുന്നത്.

റൺവേയുടെ പ്രതലത്തിൽ റബറിന്റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നു ഡിജിസിഎയുടെ കണ്ടെത്തൽ. ടേബിൾ ടോപ് റൺവേ ആയതിനാൽ റൺവേയിലെ ഘർഷണത്തോത് മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതലായി നിലനിർത്തണമെന്നായിരുന്നു അവരുടെ നിർദേശം. ഇതിനെത്തുടർന്ന് റബർ നീക്കം ചെയ്യാനുള്ള മെഷീനുകൾ വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്.

റൺവേയിൽ മഴവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നുവെന്നാണ് സൂചന. ചില ഭാഗങ്ങളിൽ അനുവദിനീയമായതിലും കൂടുതൽ ചെരിവുണ്ടായിരുന്നു. കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഡിജിസിഎ കണ്ടെത്തിയിരുന്നു.

2011 ൽ രാജ്യസഭയിൽ കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചിരുന്നു. മംഗളൂരു, ലേ, കുളു, ഷിംല, പോർട്‌ബ്ലയർ, അഗർത്തല, ജമ്മു, പട്‌ന, ലത്തൂർ എന്നിവയാണു സുരക്ഷാ ഭീതി നിലനിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ചില പ്രവർത്തനങ്ങൾ നടന്നെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ച റൺവേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.

വിമാന സർവീസുകളുടെ കാര്യത്തിൽ ക്രിട്ടിക്കൽ വിമാനത്താവളങ്ങൾ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയിരുന്നത്. വിമാനത്താവളത്തിലെ സംവിധാനങ്ങൾ, സൗകര്യങ്ങൾ, നടപടിക്രമങ്ങൾ, ഭൂമിശാസ്‌ത്രം തുടങ്ങിയവ വിലയിരുത്തിയാണു റിപ്പോർട്ട് തയാറാക്കിയിരുന്നത്. ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്‌ടറേറ്റ്, എയറോഡ്രോം സ്‌റ്റാൻഡേർഡ് ഡയറക്‌ടറേറ്റ് എന്നിവയിൽ നിന്നുള്ള വിദഗ്‌ധരാണു റിപ്പോർട്ട് തയാറാക്കിയ സംഘത്തിൽ ഉണ്ടായിരുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.