Kerala

കൊച്ചിയിൽ പിടിച്ച കള്ളപ്പണം: പി.ടി തോമസിന്റെ ബന്ധം വ്യക്തമന്ന് എ.എ. റഹിം

 

ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എക്കുള്ള ബന്ധം വ്യക്തമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.

താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം. ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണമെന്നും റഹിം ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

16 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.