Entertainment

ലാലും മഞ്‌ജുവും ഒന്നിക്കുന്ന പ്രേമലേഖനം : ബഷീറിന്‍റെ കേശവൻനായരും സാറാമ്മയും പുനർജനിക്കുമ്പോൾ

Web Desk

ഈ വായനാദിനത്തില്‍ കേശവന്‍നായരും സാറാമ്മയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. കേശവന്‍ നായര്‍ സാറാമ്മയോട് തന്‍റെ പ്രണയം പറയാന്‍ ശ്രമിക്കുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിത്തെക്കുറിച്ചും ജനിക്കാന്‍ പോകുന്ന കുട്ടികളെക്കുറിച്ചുമുള്ള ഇരുവരുടേയും സങ്കല്‍പ്പങ്ങളും ശബ്ദരേഖയായി അവതരിപ്പിച്ചിരിക്കുകയാണ് വായനാദിനത്തില്‍ വായനക്കാര്‍ക്ക് സമ്മാനമായി ആറ് മിനിറ്റ് വീഡിയോയിലൂടെ മാതൃഭൂമി ബുക്‌സ്.

ജീവിതം യവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാക്കിയ എഴുത്തുകളാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റേത്. കാല്പനികമായൊരു പ്രണയ ലേഖനത്തോടെയാണ് ബഷീറിന്‍റെ പ്രേമലേഖനം എന്ന നോവല്‍ ആരംഭിക്കുന്നതും. ഭിന്നമതക്കാരായ കേശവന്‍നായരുടേയും സാറാമ്മയുടേയും പ്രണയം ഓരോ വായനക്കാരനെയും ഒരിക്കലെങ്കിലും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നതുമാണ്.

 

പ്രണയത്തെയും പ്രണയിതാക്കളെക്കുറിച്ചും നിരവധിപേര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ പ്രണയത്തെ ഇത്രയും സത്യസന്ധമായി അവതരിപ്പിക്കാനുള്ള കഴിവ് ബഷീറിനെ പോലെ ആര്‍ക്കും കിട്ടിക്കാണില്ല. പച്ചയായ ജീവിതത്തെ കാട്ടിത്തരുന്ന ബഷീറിന്‍റെ എഴുത്തുകൾ ഓരോ വായനക്കാരന്റെയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് .വായനക്കാരന്‍ ഓരോ കഥകളിലും തിരയുന്നതും അവനവനെ തന്നെയാണ്. ഇതാദ്യമായിട്ടാണ് മോഹൻലാലും മഞ്ജു വാര്യരും ഒരു നോവലിന് വേണ്ടി ശബ്ദ സാന്നിധ്യം കൊണ്ട് ഒന്നിക്കുന്നത് . സാഹിത്യലോകത്തെ സുൽത്താനായിരുന്ന ബഷീറിന്‍റെ ഇരുപത്തി ആറാം ചരമദിനമാണ് അടുത്ത മാസം. ലോക വായനാദിനത്തിലെ മാതൃഭൂമിയുടെ ഈ സംരഭം , ബഷീറിനുള്ള ശ്രദ്ധാഞ്ജലി കൂടിയാവുകയാണ്.

”പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍…… എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .

സാറാമ്മയുടെ
“കേശവന്‍ നായര്‍”

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.