In this handout photo taken and released by Indian Press Information Bureau (PIB) on April 14, 2020, India's Prime Minister Narendra Modi addresses to the nation during a government-imposed nationwide lockdown as a preventive measure against the COVID-19 coronavirus, in New Delhi. - India's nationwide coronavirus lockdown, the biggest in the world covering 1.3 billion people, will be extended until May 3, Prime Minister Narendra Modi said on April 14. (Photo by Handout / PIB / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / INDIAN PRESS INFORMATION BUREAU " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
Web Desk
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതല്‍ എടുത്തതും കരുത്തായി. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഉയരുന്നില്ല എന്നത് ആശ്വാസകരമാണ്. കുറച്ചുപേരുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തക്കുറവ് ആശങ്ക സൃഷ്ടിക്കുന്നു. ലോക്ഡൗണ്‍ ഇളവ് ചെയ്ത ശേഷം കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കൂടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജാഗ്രതയോടെ മുന്നോട്ട് പോകണം. മുന്‍കരുതല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ചട്ടലംഘനം അംഗീകരിക്കാനാകില്ല. ആരും നിയമത്തിന് അതീതരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒറ്റ പൗരന്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പാവപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ സമയോചിതമായി നല്‍കുന്നുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നവംബര്‍ അവസാനം വരെ നീട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു.
80 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കും. ഉത്സവാഘോഷങ്ങള്‍ തുടങ്ങുന്നത് കണക്കിലെടുത്താണ് തീരുമാനം. ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോ കടലയും സൗജന്യമായി ലഭിക്കും. ദീപാവലി വരെ പദ്ധതിക്ക് ചെലവ് ഒന്നരലക്ഷം കോടി രൂപയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിന് മുകളിലല്ല. മറ്റ് രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. പനിയും ചുമയും ഉള്‍പ്പെടെ മറ്റ് രോഗങ്ങള്‍ വ്യാപിക്കുന്ന സമയമാണ്. ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ പ്രത്യേക കരുതലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.