കര്‍ഷക സമരത്തെ നേരിടാന്‍ പുതിയ വഴികള്‍ തേടുന്ന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ നിലപാട് കടുപ്പിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പൂരിലെ കര്‍ഷകരുടെ സമരകേന്ദ്രം ഒഴിപ്പിക്കാന്‍ കഴിഞ്ഞ നാള്‍ രാത്രിയില്‍ പൊലീസ് നടത്തിയ നീക്കം ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമം ആയിരുന്നു. ഗാസിപ്പൂരില്‍ വെള്ളവും വൈദ്യുതിയും വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതിനു ശേഷമാണ് സമരക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ പ്രക്ഷോഭപാതയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തയാറല്ലാത്ത കര്‍ഷകരുടെ അടിയുറച്ച നിലപാടിന് മുന്നില്‍ പൊലീസിന് വഴങ്ങേണ്ടി വന്നു.
നേരത്തെ സമാധാനപരമായി മുന്നോട്ടുനീങ്ങിയിരുന്ന കര്‍ഷക സമരത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് ചില പരിമിതികളുണ്ടായിരുന്നു. എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ സമരത്തിന്റെ നേതൃനിരയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാരിന് നല്‍കിയത്. മേധാ പട്‌കര്‍, യോഗേന്ദ്ര യാദവ് എന്നീ സാമൂഹ്യപ്രവര്‍ത്തകരും കര്‍ഷക നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള കേസുകളാണ് എടുത്തിരിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ ഒരു പഴുത് നോക്കിനിന്ന കേന്ദ്രസര്‍ക്കാര്‍ അത് ലഭിച്ചപ്പോള്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയാണ്.
റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കര്‍ഷക സമര സമിതി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ട ചിലര്‍ സമരത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്‌ത ആസൂത്രിതമായ പ്രവൃത്തികളാണ് അക്രമത്തില്‍ കലാശിച്ചതെന്ന സമിതിയുടെ ആരോപണം ശരിവെക്കുന്നതാണ് പഞ്ചാബി നടന്‍ ദീപ് സിദ്ധുവാണ് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതെന്ന വെളിപ്പെടുത്തല്‍. ബിജെപിയില്‍ സജീവമായി നിലകൊള്ളുന്ന മോദി ഭക്തനായ ദീപ് സിദ്ധു മോദി സര്‍ക്കാരിനെതിരായ സമരത്തിന്റെ മുന്നണിയിലെത്തത്തിയത് `നുഴഞ്ഞുകയറ്റ സിദ്ധാന്ത’ ത്തില്‍ കഴമ്പുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
പൊലീസ് നിലപാട് കടുപ്പിച്ചതോടെ പഴയ വീര്യത്തോടെ മുന്നോട്ട് പോകാന്‍ കര്‍ഷക സമിതിക്കും സാധിക്കുന്നില്ല. അക്രമ സംഭവങ്ങളെ ചൊല്ലി സമിതിയിലെ വിവിധ സംഘടനങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും സമരക്കാര്‍ ഇതുവരെ പ്രകടിപ്പിച്ച കരുത്തിനെ ബാധിച്ചിട്ടുണ്ട്. ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാര്‍ലമെന്റ് മാര്‍ച്ച് സമര സമിതി വേണ്ടെന്നുവെച്ചത് ഈ സാഹചര്യത്തിലാണ്.
പൗരത്വനിയമ ഭേദഗതിക്ക് എതിരായ സമരം ഒടുങ്ങിയതു പോലെ കര്‍ഷക സമരം ഇല്ലാതായി പോകാന്‍ പാടില്ലയെന്നത് നീതി നടപ്പിലാകണമെന്ന നിലപാടുള്ള ഏവരുടെയും ആഗ്രഹചിന്തയാണ്. പൗരത്വനിയമ ഭേദഗതിക്ക് എതിരായ സമരം ചിലയിടങ്ങളില്‍ അക്രമാസക്തമായത് മൂലം മതവൈരം വളര്‍ത്തുക എന്ന അജണ്ടയില്‍ ഊന്നി നിന്നുകൊണ്ട് സമര വിരുദ്ധ വികാരം വളര്‍ത്തുന്ന പ്രോപഗാണ്ട സമര്‍ത്ഥമായി നടപ്പിലാക്കാന്‍ സംഘ്‌പരിവാറിന് സാധിച്ചു. കോവിഡ് വന്നതോടെയുണ്ടായ സാമൂഹിക നിയന്ത്രണങ്ങള്‍ മൂലം ആ സമരം അകാലത്ത് അണഞ്ഞുപോകുകയും ചെയ്‌തു. അത്തമൊരു ദുര്‍ഗതിയി ലേക്കുള്ള വഴി തങ്ങളായി വെട്ടാതിരിക്കാന്‍ കര്‍ഷക സമര സമിതി ജാഗ്രത പാലിക്കേണ്ടതുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമാധാനപരമായി സമരം മുന്നോട്ടുകൊണ്ടുപോവുന്നതിന് അവര്‍ക്ക് സാധിക്കേണ്ടതുണ്ട്.
ചെങ്കോട്ടയില്‍ കൊടി പാറിച്ചവരെ സമര സമിതി തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അക്രമസംഭവങ്ങളില്‍ രോമാഞ്ചം പൂണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിരത്തിയ പ്രബുദ്ധ മലയാളികളുടെ രാഷ്‌ട്രീയബോധം തികഞ്ഞ ഹ്രസ്വദൃഷ്‌ടിയോടെയുള്ളതാണ്. കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിഞ്ഞും മറ്റ് പൊതുമുതലുകള്‍ നശിപ്പിച്ചും നടക്കുന്ന സമരകോലാഹലങ്ങളുടെ രാഷ്‌ട്രീയം മാത്രം അടുത്തറിയാവുന്ന ഈ പ്രബുദ്ധര്‍ക്ക് ജലസമാധി പോലുള്ള പ്രക്ഷോഭ മാര്‍ഗങ്ങളുടെയും സമാധാനപരമായ സമരങ്ങളുടെയും ഊര്‍ജം തിരിച്ചറിയാനാകാത്തതില്‍ അത്ഭുതമില്ല. കലാപങ്ങള്‍ സംഘടിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നത് ഒരു സ്ഥിരം പരിപാടി തന്നെയായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷക സമരത്തെ പൊളിക്കാന്‍ ഗൂഢാലോചന നടത്താനുള്ള സാധ്യതയെ തിരിച്ചറിയാതെയാണ് ഇക്കൂട്ടര്‍ ചെങ്കോട്ടയില്‍ കൊടി പാറിച്ച മോദി ഭക്തന് `ലാല്‍ സലാം’ അര്‍പ്പിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.