News

ഇന്ത്യന്‍ സൈന്യത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല; രാജ്യം വീര ജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതം: പ്രധാനമന്ത്രി

Web Desk

ലഡാക്ക്: സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്‍റെ ത്യാഗം വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല. രാജ്യത്തിന് മുഴുവന്‍ സൈന്യത്തിന്‍റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. ലോകത്തിന് സൈനികര്‍ നല്‍കിയത് വ്യക്തമായ സന്ദേശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് വേണ്ടി  ഗാല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികരുടേയും അമ്മമാര്‍ക്കും പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സൈനികരുടെ ത്യാഗം രാജ്യം എന്നും ഓര്‍ക്കും. ഇത് രാജ്യസ്‌നേഹികളുടെ ഭൂമിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്‍റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ശത്രുവിനെ നിങ്ങള്‍ പാഠം പഠിപ്പിച്ചു. സൈന്യം എല്ലാ ഭാരതീയരുടേയും അഭിമാനമായി. ഗാല്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം കൂടുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോക സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബന്ധത എല്ലാവര്‍ക്കും അറിയാം. രാജ്യം പുതിയ ആയുധങ്ങള്‍ വികസിപ്പിക്കുന്നു. ദുര്‍ബലനായാല്‍ സമാധാനം ഉറപ്പാക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചു. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം എം നര്‍വാനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.