നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആശയ വിനിമയം, നിരീക്ഷണം, നിയന്ത്രണം, വിദൂര നിയന്ത്രണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ സെന്റര്‍. പ്രാദേശിക തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിലെ സജ്ജീകരണങ്ങളെന്ന് റാക് പൊലീസ് ഉപമേധാവി അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യക്കും സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ക്കും പുറമേ 19 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മീറ്റിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.നവീന ആശയ വിനിമയ സങ്കേതങ്ങളാണ് റാസല്‍ഖൈമയിലെ ആദ്യ ക്രൈസിസ് മൊബൈല്‍ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നതെന്ന് സ്‌പെഷല്‍ ടാസ്‌ക്‌സ് വകുപ്പ് ഡയറക്ടറും മൊബൈല്‍ ഫീല്‍ഡ് സെന്റര്‍ എക്യൂപ്‌മെന്റ് ടീം തലവനുമായ കേണല്‍ യൂസുഫ് സാലിം ബിന്‍ യാഖൂബ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.