പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു
ഷാര്‍ജ : മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനവ് സേത്ത് വീട്ടില്‍ മടങ്ങിയെത്തിയതായി പിതാവ് മാനവ് സേത്താണ് മാധ്യമങ്ങളെ വിളിച്ച് അറിയിച്ചത്.
കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബുഹ്‌റ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരീക്ഷാ പേടിയെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് അനവിനെ വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും പാര്‍ക്കുകളിലും മറ്റും സഞ്ചരിച്ച ശേഷം അനവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മനസ്സിന് ആശ്വാസം തോന്നിയപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
അനവ് വീട്ടില്‍ മടങ്ങിയെത്തിയതില്‍ ആശ്വസിക്കുന്നുവെന്നും മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെ വീടു വിട്ടു ഇറങ്ങിയതിനാല്‍ ട്രാക് ചെയ്യാന്‍ പോലുമായില്ലെന്നും മാനവ് സേത്ത് പറഞ്ഞു.
മാര്‍ച്ച് പതിനാറിന് ഉച്ചയോടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ അനവ് സേത്ത് പിന്നീട് മടങ്ങി വന്നില്ലെന്നായിരുന്നു പരാതി. അനവിന്റെ രക്ഷിതാക്കള്‍ ഡെല്‍ഹി സ്വദേശികളാണ്.
ഷാര്‍ജയിലെ അല്‍ താവ്‌നിലെ താമസ സ്ഥലത്തും നിന്നും ഉച്ചയോടെയാണ് അനവ് പുറത്തേക്ക് പോയത്. ക്ഷമിക്കണം എന്നു മാത്രം എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
മാതാവും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് അനവ് വീടുവിട്ട് ഇറങ്ങിപ്പോയത്.
അനവ് ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങുന്നതും പുറത്തു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു കറുത്ത ജാക്കറ്റും ജീന്‍സുമണിഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അനവിനെ കാണാതായതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പലരും വാര്‍ത്ത പങ്കുവെച്ചിരുന്നു.
തടിച്ച ശരീരവും അഞ്ചടി ഏഴിഞ്ച് പൊക്കവുമുള്ള അനവ് വീ്ട്ടില്‍ നിന്നും പണം എടുത്താണ് പോയത്.
പരീക്ഷയ്ക്ക് മുമ്പുള്ള സ്റ്റഡി ലീവ് സമയമായതിനാല്‍ അനവ് പഠിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പഠിക്കാന്‍ മിടുക്കനായ അനവ് ആദ്യ ടേമില്‍ മികച്ച മാര്‍ക്ക് വാങ്ങിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.