മസ്‌കത്ത്: ഒമാനില്‍ വിദേശികളുടെ തൊഴില്‍ കരാറുകള്‍ ഇനി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴിലുടമകള്‍ക്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഇലക്‌ട്രോണിക്ക് സേവനത്തിന തുടക്കമായതായി തൊഴില്‍മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളി ഒമാനിലെത്തി റസിഡന്റ് കാര്‍ഡ് ലഭിച്ച ശേഷം തൊഴില്‍ ഉടമക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കരാര്‍ പിന്നീട് പുനരവലോകനം ചെയ്യുന്ന പക്ഷം ഓണ്‍ലൈനില്‍ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങള്‍ വരുത്താം. തൊഴില്‍ കരാറിന്റെ കൃത്യതയും കാലാവധിയും ഉറപ്പുവരുത്തുന്നതിനായി വിദേശ തൊഴിലാളി അത് പരിശോധിച്ച് സമ്മതമറിയിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ പെര്‍മിറ്റ് പുതുക്കി റസിഡന്റ് കാര്‍ഡ് ലഭിച്ച ശേഷവും രജിസ്‌ട്രേഷന്‍ നടത്താം. പ്രൊഫഷനില്‍ ഔദ്യോഗികമായി മാറ്റം വരുത്തിയാലോ കാലാവധി കഴിയുകയോ ചെയ്താലും രജിസ്‌ട്രേഷന്‍ നടത്തണം. തൊഴിലാളി കരാറിന് സമ്മതം അറിയിച്ച ശേഷമാണ് തൊഴിലുടമ കരാറിന്റെ സേവന ഫീസ് അടക്കേണ്ടത്. ഇതിന് ശേഷമാണ് കരാര്‍ തൊഴില്‍മന്ത്രാലയം അംഗീകരിക്കുക.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.