മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യലിന് വിളിച്ചത് എന്നാണ് പ്രാഥമിക വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി ജലീലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.
പ്രോട്ടോകോള്‍ ഓഫീസറെ എന്‍ഐഎ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രേഖകള്‍ അടക്കമുള്ള ഫയലുകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. അതിനുശേഷമാണ് ഇപ്പോള്‍ കെ ടി ജലീലിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സ്വപ്ന സുരേഷുമായി താന്‍ ഔദ്യോഗികമായ ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്നും പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് കെ ടി ജലീല്‍ മൊഴി നല്കിയിരുന്നത്. തുടര്‍ ചോദ്യം ചെയ്യലിലൂടെ എന്‍ഐഎ കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് സാധ്യത. സുരക്ഷയുടെ ഭാഗമായി മന്ത്രി എത്തിയതിനുശേഷം എന്‍ഐഎ ഓഫീസിനുമുന്നില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മതഗ്രന്ഥം എത്തിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ രാവിലെ എത്തിയത് സ്വകാര്യ വാഹനത്തിലായിരുന്നു. എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം.യൂസഫ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനും മന്ത്രി സ്വകാര്യ കാറിലാണ് എത്തിയത്. ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ വ്യവസായിയുടെ വസതിയിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തിയിട്ട് വ്യവസായിയുടെ സ്വകാര്യ വാഹനത്തിലാണ് അന്ന് ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.