Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍

 

തിരുവനന്തപുരം: ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച്‌ നില്‍ക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷവിമര്‍ശനങ്ങളെ എതിര്‍ത്ത് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചിരുന്നു. കോവിഡിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനു പകരം വികസനത്തെ തകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

കേരളത്തിന്റെ വികസനത്തില്‍ യുഡിഎഫ് അസംതൃപ്തരാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ജനരക്ഷയ്ക്കുവേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച ഒട്ടനവധി നടപടികളുടെ പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെക്കുറിച്ച്‌ വലിയ മതിപ്പ് ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനം വര്‍ധിച്ചു. ഇതിന്റെയൊക്കെ പേരില്‍ യുഡിഎഫ് വലിയ അസഹിഷ്ണുതയാണ് കാണിക്കുന്നത്. സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ എന്തുകിട്ടുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് എന്ന വിഷയം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബിജെപിക്കാണ്. ബിജെപി നേതാക്കളുമായാണ് പ്രതികള്‍ക്ക് ബന്ധമുള്ളതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പ്രതികളെ പിടികൂടാന്‍ ഫലപ്രദമായ അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ബിജെപിയും യുഡിഎഫും എന്തിനാണ് അതിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പോലീസുകാര്‍ക്കു പോലും കോവിഡ് ബാധിച്ചത് ഇവര്‍ നടത്തിയ സമരത്തെ പ്രതിരോധിച്ചതിന്റെ ഫലമായാണെന്നും ജയരാജന്‍ ആരോപിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.