കെ.അരവിന്ദ്
ചെറുകിട- ഇടത്തരം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന അഭിപ്രായമാണ് പല വിദഗ്‌ധരും പങ്കുവെക്കുന്നത്. ഓഹരി സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഉയര്‍ന്ന വെയിറ്റേജുള്ള ഒരു വിഭാഗം കമ്പനികള്‍ വളരെ ചെലവേറിയ നിലയിലെത്തി കഴിഞ്ഞു. അതേ സമയം ചെറുകിട-ഇടത്തരം കമ്പനികളുടെ കൂട്ടത്തില്‍ ഇപ്പോഴും ചെലവ് കുറഞ്ഞ നിലയില്‍ ഒട്ടേറെ ഓഹരികളുണ്ട്.
സൂചികകള്‍ ഉയര്‍ന്നപ്പോള്‍ പ്രധാനമായും കുതിപ്പ് നടത്തിയത് ഒരു വിഭാഗം ലാര്‍ജ്‌കാപ് ഓഹരി കളാണ്. ഈ മുന്നേറ്റത്തില്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ കാര്യമായി പങ്കുകൊണ്ടിരുന്നില്ല. അതേ സമയം അടുത്ത അഞ്ച് വര്‍ഷകാലയളവില്‍ മികച്ച ചെറുകിട-ഇടത്തരം ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്.
നിക്ഷേപ സ്ഥാപനങ്ങള്‍ നിലവില്‍ വന്‍ കിട കമ്പനികളില്‍ മാത്രം ഗണ്യമായ നി ക്ഷേ പം നടത്തുന്ന രീതി മാറി മികച്ച മിഡ്‌കാപ് ഓഹരികള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കാന്‍ സാധ്യതയുണ്ട്. പല ചെറുകിട-ഇടത്തരം ഓഹരികളും അവയുടെ എക്കാലത്തെയും മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ വളരെ ചെ ലവ് കുറഞ്ഞ നിലയിലാണ്.
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250 വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കമ്പനികളെയാണ് ഇടത്തരം (മിഡ്‌കാപ്) എ ന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. 251 മുതല്‍ 500 വരെയുള്ള കമ്പനികളാണ് ചെറുകിട (സ്‌മോള്‍കാപ്) വിഭാഗത്തില്‍ പെടുന്നത്.
സമ്പദ്‌വ്യവസ്ഥ ഒരു കരകയറ്റം നടത്തു ന്ന ഘട്ടത്തില്‍ ചെറുകിട-ഇടത്തരം ഓഹരികള്‍ മികച്ച പ്രകടനം കാ ഴ്‌ച വെക്കാനുള്ള സാധ്യതയുണ്ട്. താരതമ്യേന വിപണിമൂല്യം കുറഞ്ഞ ഓഹരികള്‍ ഇത്തരം സാ ഹചര്യങ്ങളില്‍ കുതിച്ചുകയറ്റം നടത്താറുണ്ട്. അതേ സമയം ബിസിനസ് ചക്രം മാന്ദ്യത്തിന്റെ വഴിയില്‍ നീങ്ങുന്ന സാഹചര്യങ്ങളില്‍ ഇവയില്‍ ഇടിവ് ശക്തമാകാറുമുണ്ട്.
സെന്‍സെക്‌സിനോ നിഫ്‌റ്റിയ്‌ക്കോ സാങ്കേതികമായ പരിമിതികള്‍ മൂലം ഉയര്‍ന്ന വളര്‍ച്ചാ ശേഷിയുള്ള പല കമ്പനികളെയും അവയുടെ ബാസ്‌കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ല. അതേ സമയം സമ്പദ് വ്യവസ്ഥയില്‍ ഒരു കരകയറ്റം ഉണ്ടാകുമ്പോള്‍ വന്‍കിട ഓഹരികളേക്കാള്‍ ഉയര്‍ന്ന മൂല്യത്തില്‍ ചെറുകിട ഓഹരികള്‍ വ്യാപാരം ചെ യ്യുന്നത് സാധാരണമാണെന്ന് വിദഗ്‌ധര്‍ ചൂ ണ്ടിക്കാട്ടുന്നു. കമ്പനികളുടെ ഭാവി വളര്‍ച്ചാ സാധ്യതയ്‌ക്കാണ് ഓഹരി വിപണി മൂല്യം കല്‍പ്പിക്കുന്നത് എന്നതുകൊണ്ടാണ് ഇത്. സ മ്പദ്‌വ്യവസ്ഥ മികച്ച വളര്‍ച്ചയുടെ പാതയിലേക്കെത്തുമ്പോള്‍ അത് ഇടത്തരം-ചെറുകിട കമ്പനികള്‍ക്കായിരിക്കും കൂടുതല്‍ ഗുണകരമാവുക.
ഓഹരി സൂചികകളായ നിഫ്‌റ്റിയും സെ ന്‍സെക്‌സും അഞ്ച്-പത്ത് ശതമാനം തുട ര്‍ന്നും മുന്നേറാന്‍ സാധ്യതയുണ്ട്. അതേ സമ യം സൂചികയില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരികള്‍ ചെലവേറിയ നിലയിലാണെന്നിരിക്കെ വലിയൊരു മുന്നേറ്റം സൂചികയില്‍ പ്രതീക്ഷിക്കാനാകില്ല. അതേ സമയം സൂചിക ഉയര്‍ന്ന നിലയില്‍ സ്ഥിരതയാര്‍ജിക്കുമ്പോള്‍ ചെറുകിട-ഇടത്തരം കമ്പനികളു ടെ ഓഹരികള്‍ക്ക് ഡിമാന്റ് വര്‍ധിക്കാന്‍ സാ ധ്യതയുണ്ട്. അതിന് മുമ്പു തന്നെ അവസരം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് നി ക്ഷേപകര്‍ ചെയ്യേണ്ടത്.
അതേസമയം ഈ വിഭാഗത്തില്‍ പെടു ന്ന എല്ലാ ഓഹരികളും മികച്ച പ്രകടനം കാ ഴ്‌ച വെക്കുമെന്ന പ്രതീക്ഷ അരുത്. ചെലവ് കുറഞ്ഞ നിലയിലുള്ളതോ ന്യായമായ വിലയിലുള്ളതോ ആയ ഓഹരികള്‍ അവയുടെ വളര്‍ച്ചാ സാധ്യത സംബന്ധിച്ച വ്യക്തതയുണ്ടെങ്കില്‍ മാത്രമേ വാങ്ങാവൂ.
ഓഹരികളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ മ്യൂ ച്വല്‍ ഫണ്ടുകളെ ആശ്രയിക്കുന്നതാണ് നല്ലത്. ചെറുകിട-ഇടത്തരം കമ്പനികളുടെ ഓഹരികളുടെ കാര്യത്തിലായാലും ഇക്കാര്യം പ്രസക്തമാണ്. മികച്ച ചെറുകിട-ഇടത്തരം ഓഹരികള്‍ തിരഞ്ഞെടുക്കുക സാധാരണ നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നിരിക്കെ മികച്ച മിഡ്‌കാപ്-സ്‌മോള്‍കാപ് ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാകും ഉചിതം.
ആസ്‌തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ മിഡ്‌കാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളെയാണ് മിഡ്‌കാപ് ഫണ്ടുകളായി സെബി വര്‍ഗീകരിച്ചിരിക്കുന്നത്. അതുപോലെ ആസ്‌തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ സ്‌മോള്‍കാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളാണ് സ്‌മോള്‍ കാപ് ഫണ്ടുകള്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.