India

ഐജിഎല്‍: ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മിഡ്‌കാപ്‌ കമ്പനി

കെ.അരവിന്ദ്‌

ഡല്‍ഹിയില്‍ വാതക വിതരണം നടത്തുന്ന കമ്പനിയാണ്‌ ഇന്ദ്രപ്രസ്ഥ ഗ്യാസ്‌ ലിമിറ്റഡ്‌ (ഐജിഎല്‍). 1998ല്‍ ഗെയിലിന്റെയും ബിപിസിഎല്ലിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയ ഐജിഎല്ലിന്റെ പ്രധാന ബിസിനസ്‌ പ്രകൃതി വാതക വിതരണമാണ്‌. ഡല്‍ഹി സര്‍ക്കാരിന്‌ കമ്പനിയില്‍ അഞ്ച്‌ ശതമാനം ഓഹരി പങ്കാളിത്തമുണ്ട്‌. 2003 ഡിസംബറിലാണ്‌ കമ്പനി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തത്‌.

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് കമ്പനി വാതകം വിതരണം ചെയ്യുന്നു. 1999ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോല്‍ കമ്പനിക്ക്‌ ഒന്‍പത്‌ സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്വറല്‍ ഗ്യാസ്‌) സ്‌റ്റേഷനുകളും 10,000 പിഎന്‍ജി (പൈപ്‌ഡ്‌ നാച്വറല്‍ ഗ്യാസ്‌) ഉപഭോക്താക്കളും മാത്രമാണുണ്ടായിരുന്നത്‌. ഇന്ന്‌ കമ്പനിക്ക്‌ ദില്ലിയിലും നോയിഡയിലും ഗാസിയാബാദിലുമായി 463 സിഎന്‍ജി സ്റ്റേഷനുകളുണ്ട്‌. 6.36 ലക്ഷം വീടുകളിലാണ്‌ കമ്പനി പിഎന്‍ജി എത്തിക്കുന്നത്‌. 4100 വ്യാവസായിക യൂണിറ്റുകള്‍ക്കും കമ്പനി പിഎന്‍ജി വിതരണം ചെയ്യുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ്‌ ഇന്ദ്രപ്രസ്ഥ ഗ്യാസ്‌ കാഴ്‌ച വെച്ചത്‌. വാണിജ്യാടിസ്ഥാനത്തിലുള്ള വാതക കണക്ഷന്‍ നല്‍കുന്നതില്‍ ഓരോ വര്‍ഷവും കമ്പനി നൂറ്‌ ശതമാനം വളര്‍ച്ചയാണ്‌ കൈവരിക്കുന്നത്‌. ബസുകള്‍ക്ക്‌ സിഎന്‍ജി നിറയ്‌ക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളിലൊന്നാണ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്‌. വാതക വിതരണ ത്തിനായി ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലുമായി അഞ്ച്‌ ശൃംഖലകളുണ്ട്‌.

ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രകടനമാണ്‌ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ ഈ ഓഹരി കാഴ്‌ച വെച്ചത്‌. 2020 തുടങ്ങിയതിനു ശേഷം 14.5 ശതമാനം നേട്ടമാണ്‌ ഈ ഓഹരി നല്‍കിയത്‌. അതേ സമയം എസ്‌&പി ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക 2019ല്‍ ഏഴ്‌ ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയത്‌.

ഓഹരി വിപണിയിലെ തിരുത്തല്‍ കാര്യമായി ബാധിക്കാത്ത ഓഹരികളിലൊ ന്നാണ്‌ ഐജിഎല്‍. നിക്ഷേപകര്‍ക്ക്‌ ദീര്‍ഘ കാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ്‌ ഇത്‌. വാതക വിതരണ മേഖല യിലെ ഐജിഎല്ലിന്റെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപ കര്‍ക്ക്‌ മികച്ച നേട്ടം നല്‍കാന്‍ സാധ്യത യുണ്ട്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.