മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്‍കാത്തതില്‍, പ്രതിഷേധിച്ചു വിവിധ സമരപരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാന സമിതി തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ട് പോകുന്നു. ഇതുവരെ അലവന്‍സ് പരിഷ്‌കരണത്തോട് കൂടെയുള്ള ശമ്പളകുടിശ്ശിക എന്നു നല്‍കുമെന്നു പോലും പറഞ്ഞിട്ടില്ല.
സംസ്ഥാനതലത്തിലും ആഗോളതലത്തിലും സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മരൊടുള്ള വഞ്ചനപരമായ സമീപനമാണിത്.സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ചു സര്‍ക്കാരിനും, ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ഇത്തരത്തില്‍ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ഉടനടി ഈ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ താഴെ പറയുന്ന പ്രതിഷേധസമരത്തിലേക്ക് കടക്കും. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കും നടപ്പിലാക്കുക.
1) 2021 ജനുവരി 25ന് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിന്റെ മുന്‍പിലും രാവിലെ 11 മണിക്ക് പ്രതിഷേധധര്‍ണ നടത്തുവാന്‍ തീരുമാനിച്ചു. രോഗി പരിചരണവും അധ്യാപനവും ബാധിക്കില്ല.
2) 2021 ജനുവരി 29ന് രാവിലെ 8 മണിമുതല്‍ 11 മണിവരെ 3 മണിക്കൂര്‍, സൂചന പണിമുടക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും നടത്തുവാന്‍ തീരുമാനിച്ചു. സൂചന പണിമുടക്ക് സമയത്തില്‍ ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
3) 2021 ജനുവരി 29 മുതല്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിങ്ങുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍, അക്കാഡമിക് ഡ്യൂട്ടികള്‍, വി ഐ പി ഡ്യൂട്ടികള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കും.
4) 2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം ( 12 മണിക്കൂര്‍ വീതം ) നടത്തുവാന്‍ തീരുമാനിച്ചു.
5) 2021 ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലസമരം നടത്തുവാന്‍ തീരുമാനിച്ചു .
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.