Kerala

മെഡിക്കല്‍ ബില്ലുകള്‍ കാണാതായി; തുക ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 

തിരുവനന്തപുരം: കരമന ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മെഡിക്കല്‍ ബില്ലുകള്‍ കാണാതായ സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കി രോഗിക്ക് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.‌ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

2479 രൂപയുടെ ബില്ലുകളാണ് നഷ്ടപ്പെട്ടത്. കണ്ടല സ്വദേശി ആര്‍.എസ് സുരേഷ് കുമാറിന്റെ മകന് 2015 ഒക്ടോബറില്‍ പേരൂര്‍ക്കട ഇ.എസ്.‌ഐ ആശുപത്രിയില്‍ നടത്തിയ ചികിത്സക്ക് വേണ്ടി മരുന്ന് വാങ്ങിയ ബില്ലുകളാണ് കാണാതായത്. കരമന ഇ.എസ്.‌ഐ ഡിസ്‌പെന്‍സറിയിലാണ് ബില്ലുകള്‍ സൂക്ഷിച്ചിരുന്നത്. കമ്മീഷന്‍ ഇ.എസ്.ഐ ഡയറക്ടറെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. ബില്ലുകള്‍ കാണാതായതായി അനേഷണത്തില്‍ വ്യക്തമായി. ജീവനക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. തുക നല്‍കാന്‍ കാലതാമസം പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.