മലപ്പുറം: മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് ആസ്ഥാനത്തിന് പുറമെ ഫയര്‍ഫോഴ്‌സ്, റെയില്‍വേ പോലീസ്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.