തിരുവനന്തപുരം: മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച (ഇന്ന്) മൂന്നരയ്ക്ക് വെബിനാര്‍ നടത്തുന്നു.
കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്, കേരള സര്‍വകലാശാല ജേണലിസം വകുപ്പ് പൂര്‍വ വിദ്യാര്‍ഥി സംഘടന, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളായ ജേണലിസം കരിയര്‍ സപ്പോര്‍ട്ട്, ജേണലിസം അക്കാദമിക് സപ്പോര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെബിനാറില്‍ മാധ്യമ മേഖലയിലെ സ്റ്റാര്‍ട്ടപ് സംരംഭകര്‍ പങ്കെടുക്കും.
ചാനല്‍ ഐയാം സ്ഥാപക സിഇഒ നിഷ കൃഷ്ണന്‍. ക്യുകോപ്പി സ്ഥാപക- സിഇഒ അരുണ്‍ പെരൂലി, കാറ്റ് എന്‍ടര്‍ടെയ്ന്‍മെന്‍റ്സ് സ്ഥാപക സിഇഒയും പ്രൊഡ്യൂസറുമായ അമര്‍നാഥ് ശങ്കര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കോര്‍പറേറ്റ് ഇന്നവേഷന്‍സ് ലീഡ് പ്രജിത് പ്രഭാകരന്‍ എന്നിവരാണ് പാനലിസ്റ്റുകള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് രാധാകൃഷ്ണന്‍ മോഡറേറ്റ് ചെയ്യും.
വെബിനാറില്‍ സൗജന്യമായി പങ്കെടുക്കാം. www.bit.ly/ksumpd26sep എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.