India

രാജ്യത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാം; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ഉന്നതാധികാര സമിതി

 

ന്യൂഡല്‍ഹി: കോവിഡ് അണ്‍ലോക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാ തീയേറ്ററുകള്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ ശുപാര്‍ശയില്‍ സിനിമാശാലകളെ തുറക്കാന്‍ അനുവദിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് മാളുകളിലെ മള്‍ട്ടീപ്ലക്‌സുകള്‍ക്ക് ബാധകമല്ല എന്നാണ് സൂചന.

രാജ്യത്ത് ലക്ഷക്കണക്കിന് വരുന്ന സാധാരണ സിനിമാശാലകളാണ് കൂടുതലായുള്ളത്. കൊറോണ നിയന്ത്രണങ്ങളോടെ ഇവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. നിരവധി സാധാരണക്കാരുടെ തൊഴില്‍ തിരികെ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താല്‍ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ശുപാര്‍ശയില്‍ സിനിമാ ശാലകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങളെക്കുറിച്ചുമാത്രമാണ് പരാമര്‍ശമുള്ളത്. മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശുപാര്‍ശയില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.