News

ഓഹരി വിപണിയില്‍ തിരുത്തല്‍ ശക്തമാകുമോ?

കെ.അരവിന്ദ്‌

കഴിയാഴ്‌ച ക്ലോസ്‌ ചെയ്‌ത നിലവാരത്തില്‍ തന്നെയാണ്‌ ഈയാഴ്‌ചയും ഓഹരി വിപണി ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ 50,000 പോയിന്റ്‌ മറികടക്കുകയും നിഫ്‌റ്റി 14,700ന്‌ മുകളിലേക്ക്‌ ഉയരുകയും ചെയ്‌തത്‌ ഈയാഴ്‌ചയാണെങ്കിലും അതിനു ശേഷമുണ്ടായ ലാഭമെടുപ്പാണ്‌ ഈയാഴ്‌ചയിലെ നേട്ടം ഇല്ലാതാക്കിയത്‌.

നിഫ്‌റ്റി 14,753 പോയിന്റ്‌ വരെ ഉയര്‍ന്നതിനു ശേഷം ചാഞ്ചാട്ടം നേരിടുന്നതാണ്‌ കണ്ടത്‌. ഇന്നലെ 14,400ന്‌ മുകളിലായി ക്ലോസ്‌ ചെയ്യുന്നതില്‍ നിഫ്‌റ്റി പരാജയപ്പെട്ടു. ടാറ്റാ മോട്ടോഴ്‌സ്‌ ആണ്‌ കഴിഞ്ഞയാഴ്‌ച നിഫ്‌റ്റിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച ഓഹരി. ഒരാഴ്‌ച കൊണ്ട്‌ 11 ശതമാനം നേട്ടമാണ്‌ ഈ ഓഹരി കൈവരിച്ചത്‌.

പൊതുവെ കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സ്‌ മൂന്നാം ത്രൈമാസത്തില്‍ 62 ശതമാനം ലാഭവളര്‍ച്ച നേടി. 1,238.3 കോടി രൂപയാണ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ഏഷ്യന്‍ പെയിന്റ്‌സിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ 764 കോടി രൂപയായിരുന്നു ലാഭം.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്‌.ബി മൂന്നാം ത്രൈമാസത്തില്‍ 89 ശതമാനം ലാഭവളര്‍ച്ച നേടി. 53 കോടി രൂപയാണ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ സിഎസ്‌ബിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 28.14 കോടി രൂപയായിരുന്നു ലാഭം.

ഫെഡറല്‍ ബാങ്ക്‌ മൂന്നാം ത്രൈമാസത്തില്‍ ലാഭത്തില്‍ 8 ശതമാനം ഇടിവ്‌ നേരിട്ടു. 404 കോടി രൂപയാണ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ഫെഡറല്‍ ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 441 കോടി രൂപയായിരുന്നു ലാഭം. അതേ സമയം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ക്യു 3 റിപ്പോര്‍ട്ട്‌.

സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ഇന്നലെ പുറത്തുവിട്ട മൂന്നാം ത്രൈമാസ പ്രവര്‍ത്തനഫലം വളരെ മികച്ചതാണ്‌. അടുത്തയാഴ്‌ച റിലയന്‍സിന്റെ ഓഹരി ശക്തമായി ഉയരുകയാണെങ്കില്‍ അത്‌ വിപണിക്ക്‌ തുണയാകും.

ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ നിഫ്‌റ്റിക്ക്‌ 14,370ലാണ്‌ താങ്ങുള്ളത്‌. ഇന്നലെ ഈ നിലവാരത്തില്‍ നിന്ന്‌ താഴേക്ക്‌ ഇടിഞ്ഞെങ്കിലും ക്ലോസ്‌ ചെയ്‌തത്‌ 14,371ലാണ്‌. ഈ നിലവാരം താങ്ങായി തുടരും. 14,370 ഭേദിച്ച്‌ നിഫ്‌റ്റി ഇടിയുകയാണെങ്കില്‍ വില്‍പ്പന സമ്മര്‍ദം ശക്തമാകാന്‍ സാധ്യതയുണ്ട്‌. 14,000 ആണ്‌ അടുത്തുള്ള താങ്ങ്‌ നിലവാരം. തിങ്കളാഴ്‌ച 14,370ന്‌ മുകളിലേക്ക്‌ നിഫ്‌റ്റി ഉയരുകയാണെങ്കില്‍ 14,540ല്‍ പ്രതിരോധം പ്രതീക്ഷിക്കാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.