India

നിഫ്റ്റി 12000 പോയിൻറ് മറികടക്കുമോ?

കെ.അരവിന്ദ്

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ്‌ ഉയര്‍ന്നത്‌. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്‌ വിപണി കുതിച്ചത്‌.

ഐടി ഓഹരികളാണ്‌ പ്രധാനമായും ഈ കുതിപ്പിന്‌ പിന്‍ബലമേകിയത്‌. വിപ്രോ, ടിസിഎസ്‌, ഇന്‍ഫോസിസ്‌ തുടങ്ങിയ മുന്‍നിര ഐടി ഓഹരികള്‍ കഴിഞ്ഞു പോയ വാരം പത്ത്‌ ശതമാനത്തിലേറെ ഉയര്‍ന്നു. ടിസിഎസിന്റെ മികച്ച രണ്ടാം ത്രൈമാസഫലവും വിപണിയെ തുണച്ചു.

നേരത്തെ സെപ്‌റ്റംബര്‍ അവസാനമുണ്ടായ തിരുത്തലില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടത്‌ ബാങ്കിംഗ്‌ ഓഹരികളായിരുന്നു. അതേ സമയം പോയ വാരം അവസാനത്തോടെ ബാങ്കിംഗ്‌ ഓഹരികള്‍ വിപണിയിലെ കരകയറ്റത്തില്‍ പങ്കുചേര്‍ന്നു. റിസര്‍വ്‌ ബാങ്കിന്റെ ധനനയ അവലോകന യോഗം ധനകാര്യ വിപണിയെ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങള്‍ കൈകൊണ്ടതാണ്‌ ബാങ്കിംഗ്‌ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള ബാങ്കിംഗ്‌ മേഖലയിലെ ഓഹരികള്‍ ഉയരുന്നത്‌ വിപണിയിലെ മുന്നേറ്റ പ്രവണതക്ക്‌ ശക്തി പകരുന്ന ഘടകമാണ്‌.

കോവിഡിന്‌ മുമ്പുള്ള ഉയര്‍ന്ന നിലവാരത്തിലേക്ക്‌ വിപണി നീങ്ങുന്നതിനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ കാണുന്നത്‌. 11,800ലെ പ്രതിരോധം ഭേദിച്ച നിലക്ക്‌ ഇനി 12,000ലാണ്‌ ചെറിയ പ്രതിരോധമുള്ളത്‌. ബാങ്ക്‌ ഓഹരികള്‍ തന്നെയായിരിക്കും ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുക. ഐടി, ഫാര്‍മ ഓഹരികളുടെ ശക്തമായ പിന്തുണ തുടര്‍ന്നും വിപണിക്കുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വെള്ളിയാഴ്‌ചത്തെ ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്ക്‌ മാറ്റമില്ലാതെ തുടരാനാണ്‌ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചതെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ മികച്ചതാണ്‌. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായതിനാലാണ്‌ പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്‌. ധനലഭ്യത ഉയര്‍ത്താനുള്ള നടപടികള്‍ മഹാമാരി കാലത്ത്‌ സമ്പദ്‌വ്യവസ്ഥക്ക്‌ ഉത്തേജനം പകരാന്‍ ഉപകരിക്കും.

വരാനിരിക്കുന്ന ഉത്സവ സീസണ്‍ വിപണിക്ക്‌ തുണയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കമ്പനികളുടെ രണ്ടാം ത്രൈമാസ ഫലങ്ങളും നിര്‍ണായകമാകും. അതേ സമയം യുഎസ്‌ വിപണിയില്‍ പ്രതികൂലമായ ചലനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത്‌ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. നവംബറില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഎസ്‌ വിപണി കരുതലോടെ നീങ്ങാനാണ്‌ സാധ്യത.

11,550 ആണ്‌ അടുത്ത നിഫ്‌റ്റിയുടെ താങ്ങ്‌ നിലവാരം. ഈ നിലവാരം ഭേദിച്ചാല്‍ 11,377ല്‍ ശക്തമായ താങ്ങുണ്ട്‌. പൊതുവെ വിപണി പോസിറ്റീവായി നീങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പക്ഷേ ഉയര്‍ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ കരുതല്‍ പാലിക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.