കെ.അരവിന്ദ്
കഴിഞ്ഞുപോയ വാരം ഓഹരി വിപണിയുടെ പ്രകടനം പൊതുവെ മികച്ച തായിരുന്നു. മുന്‍വാരം അവസാനം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും അതില്‍ നിന്നുള്ള കരകയറ്റമാണ് പോയ വാരം കണ്ടത്. അതേസമയം ചാഞ്ചാട്ടം ശക്തമായിരുന്നു. ഒരു ദിവസത്തെ വ്യാപാരത്തിനിടയില്‍ തന്നെ 150 പോയിന്റോളം വ്യതിയാനം ഉണ്ടായ ദിവസങ്ങളും ഉണ്ടായിരുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുന്നതിനെ മുന്‍നിര്‍ത്തി യുഎസ് വിപണിയിലെ അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയാണ്. ആഗോള സൂചനകള്‍ ഈ രീതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ചാഞ്ചാട്ടം ഇനിയും തുടരും. യുഎസ് ഉത്തേജക പാക്കേജിന് അനുമതി വൈകുന്നതും യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും പ്രതികൂല ഘടകങ്ങളാണ്.
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ വര്‍ധനയും ഉത്സവ സീസണും അനുകുല ഘടകങ്ങളാണ്. ദീപാവലി സീസണില്‍ മികച്ച ബിസിനസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനികളുടെ ഇതുവരെയുള്ള ത്രൈമാസ ഫലങ്ങളും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതാണ്.
ബാങ്കുകളാണ് പ്രധാനമായും വിപണിയിലെ മുന്നേറ്റത്തില്‍ പങ്കുവഹിച്ചത്. ബാങ്കിങ് ഓഹരികള്‍ താഴ്‌ന്ന നിലയില്‍ വിപണിക്ക് താങ്ങ് നല്‍കിയപ്പോള്‍ തന്നെ ഉയര്‍ന്ന നിലവാരത്തില്‍ വില്‍പ്പന സമ്മര്‍ദം നേരിടുകയും ചെയ്‌തു. ഐടി മേഖലയും വിപണിക്ക് പിന്തുണ നല്‍കി. ഈയാഴ്‌ച ഓട്ടോമൊബൈല്‍ ഓഹരികളിലും മുന്നേറ്റ പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ട്.
വാഹന വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ നവംബര്‍ ആദ്യം വരാനിരിക്കുന്നതും ദീപാവലി സീസണില്‍ മികച്ച വാഹന വില്‍പ്പന പ്രതീക്ഷിക്കുന്നതും ഓട്ടോ ഓഹരികള്‍ മുന്നേറ്റം തുടരുന്നതിന് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവ സീസണില്‍ മികച്ച വില്‍പ്പന ഉണ്ടാകാന്‍ സാധ്യതയുള്ള കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് മേഖലയിലെ ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്.
പോയ വാരവും നിഫ്‌റ്റി 12,000 പോയിന്റ് എന്ന പ്രതിരോധ നിലവാരത്തില്‍ തൊട്ടതിനു ശേഷം താഴേക്ക് വരുന്നതാണ് കണ്ടത്. ഈ നിലവാരം ഭേദിക്കുകയാണെങ്കില്‍ വിപണി പഴയ റെക്കോഡ് നിലവാരത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. 12,200 പോയിന്റിലാണ് അടുത്ത ചെറിയ പ്രതിരോധമുള്ളത്.
11,800 പോയിന്റ് സുപ്രധാന താങ്ങ് നിലവാരമാണ്. അടുത്ത താങ്ങ് നിലവാരം 11,550 പോയിന്റാണ്. അടുത്തയാഴ്‌ചയും നിക്ഷേപകര്‍ കരുതല്‍ പാലിക്കുന്നതാണ് ഉചിതം. ആഗോള സൂചനകളിലെ അനിശ്ചിതത്വം മൂലം വിപണിയില്‍ കടുത്ത വ്യതിയാനം ഏത് സമയത്തും പ്രതീക്ഷിക്കാം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.